---
title: "തളിപ്പറമ്പ ബസ് സ്റ്റാൻഡിലെ അപകട പരമ്പര: നിവേദനവുമായി മുസ്‌ലിം യൂത്ത് ലീഗ്"
english_title: "youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81074/youth-league"
published_at: "2022-11-19T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378b221a8a6b_vac.jpg"
keywords: []
---

# തളിപ്പറമ്പ ബസ് സ്റ്റാൻഡിലെ അപകട പരമ്പര: നിവേദനവുമായി മുസ്‌ലിം യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ ബസ് സ്റ്റാന്റിനകത്തുണ്ടാകുന്ന നിരന്തര അപകടങ്ങൾ നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യവുമായി മുസ്‌ലിം യൂത്ത് ലീഗ്. അള്ളാംകുളം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് തളിപ്പറമ്പ നഗരസഭാ സെക്രട്ടറി കെ.പി സുബൈറിന് നിവേദനം നൽകി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബസ് സ്റ്റാന്റിനകത്ത് ബസ് കാത്ത് നിൽക്കുന്നവരുടെയും അവിടെയുള്ള ജീവനക്കാരിയുടെത് ഉൾപ്പെടെ മൂന്ന് പേർക്കാണ് ബസ് അപകടം ഉണ്ടായത്, അതിൽ ഒരാൾക്ക് മാരകമായ പരിക്കേറ്റ് ശാസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നു. നേരത്തെയും നിരവധി അപകടം സംഭവിക്കുകയും, ഒരു വിദ്യാർത്ഥി മരണപ്പെ ടുകയും ചെയ്തിട്ടുണ്ട്. ബസ്സുകൾ സ്റ്റാന്റിലേക്ക് കയറുകയുമ്പോഴുണ്ടാവുന്ന അമിത വേഗതയും, അശാസ്ത്രീയമായ സ്റ്റോപ്പർ നിർമാണവുമാണ് കാരണം. ഇതിന്ന് അടിയന്തിര പരിഹാരമായി ബസ്സുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നിടത് ഹമ്പുകൾ സ്ഥാപിക്കുക, സ്റ്റോപ്പർ ശാസ്ത്രീയമായി നിർമിക്കുന്ന, ബസ് സ്റ്റാന്റിനകത്ത് ലൈനുകൾ ഇട്ട് മാർക്ക് ചെയ്യുക. തിരക്കേറിയ താലൂക്ക് ഓഫീസ് റോഡിൽ ജനങ്ങൾക്ക് റോഡ് ക്രോസ്സ് ചെയ്യാൻ സംവിധാനമുണ്ടാക്കുക. നഗര ഹൃദയത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണുക തുടങ്ങിയവ നിവേദനത്തിലൂടെ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപെട്ടു. മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി ഫിയാസ് അള്ളാംകുളം, ശാഖ ഭാരവാഹികളായ കെ.മുഹ്സിൻ,എൻ.ഷബീബ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാവുമെന്ന് സെക്രട്ടറി നിവേദക സംഘത്തോട് പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ ബസ് സ്റ്റാന്റിനകത്തുണ്ടാകുന്ന നിരന്തര അപകടങ്ങൾ നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യവുമായി മുസ്‌ലിം യൂത്ത് ലീഗ്. അള്ളാംകുളം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് തളിപ്പറമ്പ നഗരസഭാ സെക്രട്ടറി കെ.പി സുബൈറിന് നിവേദനം നൽകി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബസ് സ്റ്റാന്റിനകത്ത് ബസ് കാത്ത് നിൽക്കുന്നവരുടെയും അവിടെയുള്ള ജീവനക്കാരിയുടെത് ഉൾപ്പെടെ മൂന്ന് പേർക്കാണ് ബസ് അപകടം ഉണ്ടായത്, അതിൽ ഒരാൾക്ക് മാരകമായ പരിക്കേറ്റ് ശാസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നു. നേരത്തെയും നിരവധി അപകടം സംഭവിക്കുകയും, ഒരു വിദ്യാർത്ഥി മരണപ്പെ ടുകയും ചെയ്തിട്ടുണ്ട്. ബസ്സുകൾ സ്റ്റാന്റിലേക്ക് കയറുകയുമ്പോഴുണ്ടാവുന്ന അമിത വേഗതയും, അശാസ്ത്രീയമായ സ്റ്റോപ്പർ നിർമാണവുമാണ് കാരണം. ഇതിന്ന് അടിയന്തിര പരിഹാരമായി ബസ്സുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നിടത് ഹമ്പുകൾ സ്ഥാപിക്കുക, സ്റ്റോപ്പർ ശാസ്ത്രീയമായി നിർമിക്കുന്ന, ബസ് സ്റ്റാന്റിനകത്ത് ലൈനുകൾ ഇട്ട് മാർക്ക് ചെയ്യുക. തിരക്കേറിയ താലൂക്ക് ഓഫീസ് റോഡിൽ ജനങ്ങൾക്ക് റോഡ് ക്രോസ്സ് ചെയ്യാൻ സംവിധാനമുണ്ടാക്കുക. നഗര ഹൃദയത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണുക തുടങ്ങിയവ നിവേദനത്തിലൂടെ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപെട്ടു. മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി ഫിയാസ് അള്ളാംകുളം, ശാഖ ഭാരവാഹികളായ കെ.മുഹ്സിൻ,എൻ.ഷബീബ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാവുമെന്ന് സെക്രട്ടറി നിവേദക സംഘത്തോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81074/youth-league)