---
title: "വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ 9 പവനും 12 ലക്ഷം രൂപയും തട്ടിയെടുത്തയാൾക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്"
english_title: "cheeting case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81071/cheeting-case"
published_at: "2022-11-19T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378aeb85b310_vac.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ 9 പവനും 12 ലക്ഷം രൂപയും തട്ടിയെടുത്തയാൾക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്

> **Lead Summary:** **മയ്യിൽ: **വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ ഒമ്പത് പവൻ്റെ ആഭരണങ്ങളും 12 ലക്ഷം രൂപയും വീണ്ടും 11 ലക്ഷം രൂപ വാങ്ങിയ ശേഷം സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്ത തരാമെന്നും വിശ്വസിപ്പിച്ച് വഞ്ചിച്ചതായ പരാതിയിൽ കോടതി നിർദേശ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു ഇരിക്കൂർ കല്യാട് സ്വദേശിനിയായ 50 കാരിയുടെ പരാതിയിലാണ് കുറ്റ്യാട്ടൂർ വരച്ചാൽ സ്വദേശി കെ.എൻ.ഷാജിക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തത്.2019 ജനുവരി ഒന്നിനും ഈ വർഷം ഒക്ടോബർ 14 വരെയുള്ള കാലയളവിലുമാണ് തട്ടിപ്പ് നടത്തിയത്.സ്ത്രീയുടെ ഒമ്പത് പവൻ്റെ ആഭരണങ്ങളും പന്ത്രണ്ട് ലക്ഷം രൂപയും പിന്നീട് സ്ഥലം വാങ്ങി പേരിൽ രജിസ്റ്റർ ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് പതിനൊന്ന് ലക്ഷം രൂപയും തട്ടിയെടുത്ത് ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

## Article Content

**മയ്യിൽ: **വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ ഒമ്പത് പവൻ്റെ ആഭരണങ്ങളും 12 ലക്ഷം രൂപയും വീണ്ടും 11 ലക്ഷം രൂപ വാങ്ങിയ ശേഷം സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്ത തരാമെന്നും വിശ്വസിപ്പിച്ച് വഞ്ചിച്ചതായ പരാതിയിൽ കോടതി നിർദേശ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു ഇരിക്കൂർ കല്യാട് സ്വദേശിനിയായ 50 കാരിയുടെ പരാതിയിലാണ് കുറ്റ്യാട്ടൂർ വരച്ചാൽ സ്വദേശി കെ.എൻ.ഷാജിക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തത്.2019 ജനുവരി ഒന്നിനും ഈ വർഷം ഒക്ടോബർ 14 വരെയുള്ള കാലയളവിലുമാണ് തട്ടിപ്പ് നടത്തിയത്.സ്ത്രീയുടെ ഒമ്പത് പവൻ്റെ ആഭരണങ്ങളും പന്ത്രണ്ട് ലക്ഷം രൂപയും പിന്നീട് സ്ഥലം വാങ്ങി പേരിൽ രജിസ്റ്റർ ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് പതിനൊന്ന് ലക്ഷം രൂപയും തട്ടിയെടുത്ത് ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81071/cheeting-case)