---
title: "'എന്‍എസ്എസിന് വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം'; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്"
english_title: "priya vargees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81052/priya-vargees"
published_at: "2022-11-19T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378916652d1f_vac.jpg"
keywords: []
---

# 'എന്‍എസ്എസിന് വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം'; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

> **Lead Summary:** കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വര്‍ഗീസ് പിന്നീടത് പിന്‍വലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

## Article Content

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വര്‍ഗീസ് പിന്നീടത് പിന്‍വലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81052/priya-vargees)