---
title: "       കണ്ണൂർ. സഹകരണ ബേങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾതട്ടിപ്പു നടത്തുന്നവൻ റാക്കറ്റിലെ പ്രധാനി പിടിയിൽ"
english_title: "Kannur.  The mastermind of the racket has been arrested for swindling crores of rupees by pledging bait in co-operative banks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8102/Kannur-the-mastermind"
published_at: "2021-10-30T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d7dc9044d6_IMG-20211030-WA0635.jpg"
keywords: []
---

#        കണ്ണൂർ. സഹകരണ ബേങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾതട്ടിപ്പു നടത്തുന്നവൻ റാക്കറ്റിലെ പ്രധാനി പിടിയിൽ

> **Lead Summary:** കണ്ണൂർ. സഹകരണ ബേങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾതട്ടിപ്പു നടത്തുന്നവൻ റാക്കറ്റിലെ പ്രധാനി പിടിയിൽ.എറണാകുളം പെരുമ്പാവൂർ എലിപ്രം സ്വദേശി കണങ്കോടൻ ഹൗസിൽ അലിയാറിനെയാണ് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജിത്, ബാബുപ്രസാദ് എന്നിവരടങ്ങിയ സംഘം പെരുമ്പാവൂരിൽ വെച്ച് ഇന്നലെ രാത്രി പിടികൂടിയത്.നേരത്തെ കേസിൽ അറസ്റ്റിലായ സിദ്ധിഖിൻ്റെ അടുത്ത ബന്ധുവാണ് പിടിയിലായ അലിയാർ. കോതമം ഗലം സ്വദേശിയാണ് ഇവർക്ക് സ്വർണ്ണാഭരണത്തെ വെല്ലുന്ന തരത്തിൽ മുക്കു പണ്ടം പണിയിച്ചു നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പോലീസിന് മൊഴി നൽകി.എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവൻ മുക്കുപണ്ട തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയാണ് പോലീസ് പിടിയിലായത്.ഇയാളാണ് ഓർഡർ പ്രകാരം മുക്കുപണ്ടമെത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിൽ പല ജില്ലകളിലുംമുക്കുപണ്ട കേസിൽ ജയിലിൽ കഴിയുന്ന കോതമംഗലത്തെ നൗഷാദിൻ്റെ കൂട്ടാളിയാണ് പിടിയിലായ അലിയാർ.ഈകേസിൽ പോലീസ് അറസ്റ്റു ചെയ്യുന്ന അഞ്ചാമത്തെ പ്രതിയാണ്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

കണ്ണൂർ. സഹകരണ ബേങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾതട്ടിപ്പു നടത്തുന്നവൻ റാക്കറ്റിലെ പ്രധാനി പിടിയിൽ.എറണാകുളം പെരുമ്പാവൂർ എലിപ്രം സ്വദേശി കണങ്കോടൻ ഹൗസിൽ അലിയാറിനെയാണ് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജിത്, ബാബുപ്രസാദ് എന്നിവരടങ്ങിയ സംഘം പെരുമ്പാവൂരിൽ വെച്ച് ഇന്നലെ രാത്രി പിടികൂടിയത്.നേരത്തെ കേസിൽ അറസ്റ്റിലായ സിദ്ധിഖിൻ്റെ അടുത്ത ബന്ധുവാണ് പിടിയിലായ അലിയാർ. കോതമം ഗലം സ്വദേശിയാണ് ഇവർക്ക് സ്വർണ്ണാഭരണത്തെ വെല്ലുന്ന തരത്തിൽ മുക്കു പണ്ടം പണിയിച്ചു നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പോലീസിന് മൊഴി നൽകി.എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവൻ മുക്കുപണ്ട തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയാണ് പോലീസ് പിടിയിലായത്.ഇയാളാണ് ഓർഡർ പ്രകാരം മുക്കുപണ്ടമെത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിൽ പല ജില്ലകളിലുംമുക്കുപണ്ട കേസിൽ ജയിലിൽ കഴിയുന്ന കോതമംഗലത്തെ നൗഷാദിൻ്റെ കൂട്ടാളിയാണ് പിടിയിലായ അലിയാർ.ഈകേസിൽ പോലീസ് അറസ്റ്റു ചെയ്യുന്ന അഞ്ചാമത്തെ പ്രതിയാണ്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നേരത്തെ മുക്കുപണ്ട കേസിൽകക്കാട് ശാദുലി പള്ളിക്ക് സമീപത്തെ പി.എ. സിദ്ധിഖ് (48), ചിറക്കൽ പനങ്കാവ് അരയമ്പേത്ത് സ്വദേശി പനക്കട ഹൗസിൽ ഹരിഹരൻ (48) ,കണ്ണൂർ എളയാവൂർ സ്വദേശിയും മലപ്പുറം മഞ്ചേരി മുള്ളൻപാറ സ്വദേശി അശ്വതി ഹൗസിൽകെ.റിജേഷ്(40), കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേർസിന് സമീപം താമസിക്കുന്ന എളയാവൂരിലെ നിധീഷ് (44) എന്നിവരെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തിരുന്നു ഇവർ റിമാൻ്റിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8102/Kannur-the-mastermind)