---
title: "അറബിക് സാഹിത്യത്തിൽ ജെ ആർ എഫ് കരസ്ഥമാക്കിയ മഹബൂബ് ദാരിമിയെ യുത്ത് ലീഗ് ആദരിച്ചു"
english_title: "mahaboob darimi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81016/mahaboob-darimi"
published_at: "2022-11-19T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63786cc830233_vac.jpg"
keywords: []
---

# അറബിക് സാഹിത്യത്തിൽ ജെ ആർ എഫ് കരസ്ഥമാക്കിയ മഹബൂബ് ദാരിമിയെ യുത്ത് ലീഗ് ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **അലിഗഡ് ഇസ്ലാമിക്‌ സർവ്വകലാശാലയിൽ നിന്ന് അറബിക് സാഹിത്യത്തിൽ JRF നേടിയ തളിപ്പറമ്പ സി എച്ച് റോഡ് സ്വദേശിയായ മഹബൂബ് ദാരിമിയെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മിസ്ബാഹുൽ ഹുദ അറബിക് കോളേജ്, നന്ദി ദാറുസ്സലാം ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഇസ്ലാമിക ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും നേരത്തെ പി ജി, നെറ്റ് കോഴ്സുകളും ഉയർന്ന മാർക്കൊടെ പാസ്സ് ആയതിനു ശേഷമാണ് ഇപ്പോൾ JRF കരസ്ഥമാക്കിയിരിക്കുന്നത്. അലിഗഡ് മുസ്ലിം സർവ്വകലാശാല എം എസ് എഫ് മുൻ പ്രസിഡന്റ്‌ കൂടിയാണ് മഹബൂബ് ദാരിമി. യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ് നൽകി. ജന സെക്രട്ടറി എൻ എ സിദ്ദീഖ്, ട്രഷറർ ഷബീർ മുക്കോല, സെക്രട്ടറി ഹനീഫ മദ്രസ്സ,ചെനയന്നൂർ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി മഹറൂഫ് സി കെ എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ: **അലിഗഡ് ഇസ്ലാമിക്‌ സർവ്വകലാശാലയിൽ നിന്ന് അറബിക് സാഹിത്യത്തിൽ JRF നേടിയ തളിപ്പറമ്പ സി എച്ച് റോഡ് സ്വദേശിയായ മഹബൂബ് ദാരിമിയെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മിസ്ബാഹുൽ ഹുദ അറബിക് കോളേജ്, നന്ദി ദാറുസ്സലാം ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഇസ്ലാമിക ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും നേരത്തെ പി ജി, നെറ്റ് കോഴ്സുകളും ഉയർന്ന മാർക്കൊടെ പാസ്സ് ആയതിനു ശേഷമാണ് ഇപ്പോൾ JRF കരസ്ഥമാക്കിയിരിക്കുന്നത്. അലിഗഡ് മുസ്ലിം സർവ്വകലാശാല എം എസ് എഫ് മുൻ പ്രസിഡന്റ്‌ കൂടിയാണ് മഹബൂബ് ദാരിമി. യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ് നൽകി. ജന സെക്രട്ടറി എൻ എ സിദ്ദീഖ്, ട്രഷറർ ഷബീർ മുക്കോല, സെക്രട്ടറി ഹനീഫ മദ്രസ്സ,ചെനയന്നൂർ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി മഹറൂഫ് സി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81016/mahaboob-darimi)