---
title: "അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു"
english_title: "4 years old boy "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81003/4-years-old-boy"
published_at: "2022-11-19T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637854d67a2fa_vac.jpg"
keywords: []
---

# അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു

> **Lead Summary:** **വയനാട്; **അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മേപ്പാടി പള്ളിക്കവലയിൽ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കയ്യിനുമാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവദിവസം തന്നെ അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയപ്രകാശിന്റേയും ജിതേഷിന്റേയും കുടുംബങ്ങൾ ഒന്നിച്ച് ബിസിനസ് നടത്തിയിരുന്നു. അതിലുണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിൽ.

## Article Content

**വയനാട്; **അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മേപ്പാടി പള്ളിക്കവലയിൽ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കയ്യിനുമാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവദിവസം തന്നെ അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയപ്രകാശിന്റേയും ജിതേഷിന്റേയും കുടുംബങ്ങൾ ഒന്നിച്ച് ബിസിനസ് നടത്തിയിരുന്നു. അതിലുണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81003/4-years-old-boy)