---
title: "ഗാർഹിക പീഡനം: ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്"
english_title: "case for domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81002/case-for-domestic-violance"
published_at: "2022-11-19T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378541b1353e_download.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

> **Lead Summary:** **പരിയാരം; **വിവാഹശേഷം ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കോടതി നിർദേശ പ്രകാരം പരിയാരം പോലീസ് കേസെടുത്തു. അമ്മാനപ്പാറയിലെ 30കാരിയുടെ പരാതിയിലാണ് ഭർത്താവ് അഷറഫ് ബന്ധുക്കളായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർക്കുമെതിരെ കേസെടുത്തത്. 2011-ൽ ആയിരുന്നു. വിവാഹം. കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നും പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പരിയാരം; **വിവാഹശേഷം ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കോടതി നിർദേശ പ്രകാരം പരിയാരം പോലീസ് കേസെടുത്തു. അമ്മാനപ്പാറയിലെ 30കാരിയുടെ പരാതിയിലാണ് ഭർത്താവ് അഷറഫ് ബന്ധുക്കളായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർക്കുമെതിരെ കേസെടുത്തത്. 2011-ൽ ആയിരുന്നു. വിവാഹം. കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നും പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81002/case-for-domestic-violance)