---
title: "'വായന മനുഷ്യനെ മനുഷ്യനാക്കുന്നു': ഷാക്കിർ തോട്ടിക്കൽ"
english_title: "shakkir thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81000/shakkir-thottikkal"
published_at: "2022-11-19T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637853463fb3e_vac.jpg"
keywords: []
---

# 'വായന മനുഷ്യനെ മനുഷ്യനാക്കുന്നു': ഷാക്കിർ തോട്ടിക്കൽ

> **Lead Summary:** **തളിപ്പറമ്പ്:** വായന അറിവിന്റെ ഉറവിടമാണെന്നും വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും യുവ എഴുത്തുകാരൻ ഷാക്കിർ തോട്ടിക്കൽ. ബക്കളം ഹരിത ലൈബ്രറിയുടെ പുസ്തക ശേഖരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഹിബ. സി. എച്ച് അധ്യക്ഷത വഹിച്ചു. വിരൽത്തുമ്പിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നതിനാൽ വായന വിരസമായിത്തീരുന്ന ആധുനിക യുഗത്തിൽ ഇതൊരു വെല്ലുവിളിയായി നേരിടാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി ചെയർമാൻ മുഹ്സിൻ ബക്കളം പദ്ധതി വിശദീകരിച്ചു. അബ്ദുൾ റഷീദ്, മുസ്തഫ, കബീർ, സാഹിദ്, നാജിയ, റിസാബി, ഫിദ, ഹന്ന, നിദ, റഷീദ, ഫൈസൽ, സിനാൻ, മുഫീദ്, ജുമൈലത്ത്, സുബൈദ, ഹനിയ, ഹിസാന, റിസ് വാന എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്:** വായന അറിവിന്റെ ഉറവിടമാണെന്നും വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും യുവ എഴുത്തുകാരൻ ഷാക്കിർ തോട്ടിക്കൽ. ബക്കളം ഹരിത ലൈബ്രറിയുടെ പുസ്തക ശേഖരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഹിബ. സി. എച്ച് അധ്യക്ഷത വഹിച്ചു. വിരൽത്തുമ്പിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നതിനാൽ വായന വിരസമായിത്തീരുന്ന ആധുനിക യുഗത്തിൽ ഇതൊരു വെല്ലുവിളിയായി നേരിടാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി ചെയർമാൻ മുഹ്സിൻ ബക്കളം പദ്ധതി വിശദീകരിച്ചു. അബ്ദുൾ റഷീദ്, മുസ്തഫ, കബീർ, സാഹിദ്, നാജിയ, റിസാബി, ഫിദ, ഹന്ന, നിദ, റഷീദ, ഫൈസൽ, സിനാൻ, മുഫീദ്, ജുമൈലത്ത്, സുബൈദ, ഹനിയ, ഹിസാന, റിസ് വാന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81000/shakkir-thottikkal)