---
title: "ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പഴയങ്ങാടി പാലം നാളെ തുറന്നുകൊടുക്കും"
english_title: "pazhayangadi bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80971/pazhayangadi-bridge"
published_at: "2022-11-18T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63779f00487b7_vac.jpg"
keywords: []
---

# ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പഴയങ്ങാടി പാലം നാളെ തുറന്നുകൊടുക്കും

> **Lead Summary:** അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗിഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബർ 19 ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂർണമായും തുറന്നുകൊടുക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തി എം എൽ എ വിലയിരുത്തി. എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിക്കായി കഴിഞ്ഞമാസം ഒക്ടോബർ 25നാണ് പാലത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത് പാലത്തിലെ ഏഴ് എക്സ്പാൻഷൻ ജോയിന്റുകളാണ് മാറ്റി സ്ഥാപിച്ചത് . ഒരു മാസമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും നേരത്തെ തന്നെ പ്രവർത്തി പൂർത്തികരിക്കാൻ സാധിച്ചു.

## Article Content

അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗിഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബർ 19 ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂർണമായും തുറന്നുകൊടുക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തി എം എൽ എ വിലയിരുത്തി. എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിക്കായി കഴിഞ്ഞമാസം ഒക്ടോബർ 25നാണ് പാലത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയത് പാലത്തിലെ ഏഴ് എക്സ്പാൻഷൻ ജോയിന്റുകളാണ് മാറ്റി സ്ഥാപിച്ചത് . ഒരു മാസമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും നേരത്തെ തന്നെ പ്രവർത്തി പൂർത്തികരിക്കാൻ സാധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80971/pazhayangadi-bridge)