---
title: "ഇരിക്കൂർ ടൂറിസം വികസനം; ജില്ലയിലെ സംരംഭകരുടെ പിന്തുണയാർജിക്കാൻ വേദിയൊരുക്കി ചേംബർ ഓഫ് കൊമേഴ്സും"
english_title: "irikkoor tourism"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80965/irikkoor-tourism"
published_at: "2022-11-18T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63779b1d8c801_vac.jpg"
keywords: []
---

# ഇരിക്കൂർ ടൂറിസം വികസനം; ജില്ലയിലെ സംരംഭകരുടെ പിന്തുണയാർജിക്കാൻ വേദിയൊരുക്കി ചേംബർ ഓഫ് കൊമേഴ്സും

> **Lead Summary:** **കണ്ണൂർ: **അഡ്വ. സജീവ് ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇരിക്കൂർ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പിന്തുണയാർജിക്കാൻ വേദിയൊരുക്കി ചേംബർ ഓഫ് കൊമേഴ്സും. നവംബർ 21, 22 തീയതികളിൽ പൈതൽമലയിൽ നടക്കുന്ന സെമിനാറിനും ഇൻവെസ്റ്റേഴ്സ് മീറ്റിനും മുന്നോടിയായാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കണ്ണൂരിൽ പ്രധാന സംരംഭകരുടെ കൂട്ടായ്മ ഒരുക്കിയത്. യോഗം മലയോരത്തെ ടൂറിസം സാധ്യതകൾ വിശദമായി ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സംരംഭകർ യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ ടൂറിസം സർക്യൂട്ടിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇരിക്കൂറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെന്ന് യോഗം വിലയിരുത്തി. അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള നിക്ഷേപക സംഗമത്തിൽ പരമാവധി നിക്ഷേപകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായിരുന്നു. ഡിടിപിസി സെക്രട്ടറി ജിജേഷ്, നോർത്ത് മലബാർ ക്യാമറ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഡോ. ബെന്നവൻ, മഹേഷ് ചന്ദ്ര ബാലീഗെ, സുരേഷ് ബാബു എളയാവൂർ, പി.ടി. മാത്യു, ഡോ. രാജേഷ് നമ്പ്യാർ, ഡോ. ആഷിക് മാമു, മുഹമ്മദ് സാലി, എ.സി. റഹീം, ബിജു തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഏറെ സാധ്യതകളുണ്ടായിട്ടും വിനോദസഞ്ചാരമേഖലയിൽ കാര്യമായ ഇടം നേടാൻ കഴിയാത്ത ഇരിക്കൂറിനെ ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പൈതൽ മലയിൽ പരിപടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. പൈതൽ മലയും കാഞ്ഞിരക്കൊല്ലിയും പാലക്കയം തട്ടും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാപ്പി മലയും ഉൾപ്പെടുന്ന ഇരിക്കൂർ കേരളത്തിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാകുന്നതോടെ നൂറ് കണക്കിന് സാധാരണക്കാർക്ക് ഇവിടെ പുതിയ തൊഴിൽ മേഖല തുറന്ന് കിട്ടും. ഇത്തരം ലക്ഷ്യത്തോടെയാണ് ഹോം സ്റ്റേ പദ്ധതി ഉൾപ്പെടെ ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂർ വിമാനത്താവളം, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, ബേക്കൽ ഫോർട്ട്, കൂർഗ് മലനിരകൾ ഉൾപ്പെടെയുള്ള ടൂറിസം സർക്യൂട്ട് വികസിച്ച് വരുമ്പോൾ ഇതിൽ പ്രമുഖ സ്ഥാനം ഇരിക്കൂറിനായിരിക്കും. വശ്യമായ കാലാവസ്ഥ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമാണ് ഇരിക്കൂർ. കാലഘട്ടത്തിനനുസൃതമായ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഇരിക്കൂർ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കും. ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങളും മസ്ജിദുകളും ദേവാലയങ്ങളും കൊണ്ട് സമ്പന്നമായ മലയോര മേഖലയിൽ ടൂറിസത്തിന് അനന്ത സാധ്യതയാണുള്ളതെന്നും സജീവ് ജോസഫ് പറഞ്ഞു. പൈതൽമലയിൽ നടക്കുന്ന സെമിനാറിലും നിക്ഷേപക സംഗമത്തിലും വ്യവസായ മന്ത്രി പി. രാജീവ്, കെ. സുധാകരൻ എംപി, പി. സന്തോഷ് കുമാർ എംപി ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. നിക്ഷേപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ പ്രൊജക്ട് വിവരങ്ങൾ അവതരിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.

## Article Content

**കണ്ണൂർ: **അഡ്വ. സജീവ് ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇരിക്കൂർ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പിന്തുണയാർജിക്കാൻ വേദിയൊരുക്കി ചേംബർ ഓഫ് കൊമേഴ്സും. നവംബർ 21, 22 തീയതികളിൽ പൈതൽമലയിൽ നടക്കുന്ന സെമിനാറിനും ഇൻവെസ്റ്റേഴ്സ് മീറ്റിനും മുന്നോടിയായാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കണ്ണൂരിൽ പ്രധാന സംരംഭകരുടെ കൂട്ടായ്മ ഒരുക്കിയത്. യോഗം മലയോരത്തെ ടൂറിസം സാധ്യതകൾ വിശദമായി ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സംരംഭകർ യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ ടൂറിസം സർക്യൂട്ടിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇരിക്കൂറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെന്ന് യോഗം വിലയിരുത്തി. അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള നിക്ഷേപക സംഗമത്തിൽ പരമാവധി നിക്ഷേപകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായിരുന്നു. ഡിടിപിസി സെക്രട്ടറി ജിജേഷ്, നോർത്ത് മലബാർ ക്യാമറ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഡോ. ബെന്നവൻ, മഹേഷ് ചന്ദ്ര ബാലീഗെ, സുരേഷ് ബാബു എളയാവൂർ, പി.ടി. മാത്യു, ഡോ. രാജേഷ് നമ്പ്യാർ, ഡോ. ആഷിക് മാമു, മുഹമ്മദ് സാലി, എ.സി. റഹീം, ബിജു തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഏറെ സാധ്യതകളുണ്ടായിട്ടും വിനോദസഞ്ചാരമേഖലയിൽ കാര്യമായ ഇടം നേടാൻ കഴിയാത്ത ഇരിക്കൂറിനെ ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പൈതൽ മലയിൽ പരിപടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. പൈതൽ മലയും കാഞ്ഞിരക്കൊല്ലിയും പാലക്കയം തട്ടും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാപ്പി മലയും ഉൾപ്പെടുന്ന ഇരിക്കൂർ കേരളത്തിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാകുന്നതോടെ നൂറ് കണക്കിന് സാധാരണക്കാർക്ക് ഇവിടെ പുതിയ തൊഴിൽ മേഖല തുറന്ന് കിട്ടും. ഇത്തരം ലക്ഷ്യത്തോടെയാണ് ഹോം സ്റ്റേ പദ്ധതി ഉൾപ്പെടെ ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂർ വിമാനത്താവളം, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട, ബേക്കൽ ഫോർട്ട്, കൂർഗ് മലനിരകൾ ഉൾപ്പെടെയുള്ള ടൂറിസം സർക്യൂട്ട് വികസിച്ച് വരുമ്പോൾ ഇതിൽ പ്രമുഖ സ്ഥാനം ഇരിക്കൂറിനായിരിക്കും. വശ്യമായ കാലാവസ്ഥ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമാണ് ഇരിക്കൂർ. കാലഘട്ടത്തിനനുസൃതമായ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഇരിക്കൂർ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കും. ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങളും മസ്ജിദുകളും ദേവാലയങ്ങളും കൊണ്ട് സമ്പന്നമായ മലയോര മേഖലയിൽ ടൂറിസത്തിന് അനന്ത സാധ്യതയാണുള്ളതെന്നും സജീവ് ജോസഫ് പറഞ്ഞു. പൈതൽമലയിൽ നടക്കുന്ന സെമിനാറിലും നിക്ഷേപക സംഗമത്തിലും വ്യവസായ മന്ത്രി പി. രാജീവ്, കെ. സുധാകരൻ എംപി, പി. സന്തോഷ് കുമാർ എംപി ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. നിക്ഷേപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ പ്രൊജക്ട് വിവരങ്ങൾ അവതരിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80965/irikkoor-tourism)