---
title: "കൺസ്ട്രക്ഷൻ വർക്കേർസ് ഫെഡറേഷൻ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "citu protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80962/citu-protest"
published_at: "2022-11-18T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637798fe0c125_vac.jpg"
keywords: []
---

# കൺസ്ട്രക്ഷൻ വർക്കേർസ് ഫെഡറേഷൻ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ - മൈഗ്രാൻറ് വർക്കേർസ് ആകട് 1979, ബിൽഡിംങ്ങ് ആൻ്റ് അദർ കൺസ്ട്രക്ഷൻ ആക്ട് 1996 എന്നിവ റദ്ദാക്കാനുള്ള കേന്ദ്ര ഗവൺമെൻ്റ് തീരുമാനം പിൻവലിക്കുക, നിർമ്മാണ തൊഴിലാളി പെൻഷൻ നൽകാനുള്ള ചുമതല കേന്ദ്രം ഏറ്റെടുക്കുക, നിർമ്മാണ സാമഗ്രികളുടെ വിലകയറ്റം തടയുക, കരിങ്കൽ ചെങ്കൽ മണൽ ഖനന തടസ്സം ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൺസ്ട്രക്ഷൻ വർക്കേർസ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.CWFlസംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.സഹദേവൻ ഉൽഘാടനം ചെയ്തു. പള്ളിയത്ത് ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കരിങ്കൽ വർക്കേർസ് യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ.നാണു, കാർ പെൻട്രി വർക്കേർസ് യൂനിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.രാഘവൻ, കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ ജില്ലാ കമ്മറ്റിയംഗം കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു.ചെങ്കൽ തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

## Article Content

കണ്ണൂർ - മൈഗ്രാൻറ് വർക്കേർസ് ആകട് 1979, ബിൽഡിംങ്ങ് ആൻ്റ് അദർ കൺസ്ട്രക്ഷൻ ആക്ട് 1996 എന്നിവ റദ്ദാക്കാനുള്ള കേന്ദ്ര ഗവൺമെൻ്റ് തീരുമാനം പിൻവലിക്കുക, നിർമ്മാണ തൊഴിലാളി പെൻഷൻ നൽകാനുള്ള ചുമതല കേന്ദ്രം ഏറ്റെടുക്കുക, നിർമ്മാണ സാമഗ്രികളുടെ വിലകയറ്റം തടയുക, കരിങ്കൽ ചെങ്കൽ മണൽ ഖനന തടസ്സം ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൺസ്ട്രക്ഷൻ വർക്കേർസ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.CWFlസംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.സഹദേവൻ ഉൽഘാടനം ചെയ്തു. പള്ളിയത്ത് ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കരിങ്കൽ വർക്കേർസ് യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ.നാണു, കാർ പെൻട്രി വർക്കേർസ് യൂനിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.രാഘവൻ, കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ ജില്ലാ കമ്മറ്റിയംഗം കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു.ചെങ്കൽ തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80962/citu-protest)