---
title: "തളിപ്പറമ്പ കാര്യാമ്പലത്ത്‌ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്‌ തുടക്കമായി."
english_title: "muslim_league _membership"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80836/muslim_league-_membership"
published_at: "2022-11-18T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637710b18e32c_WhatsApp_Image_2022-11-18_at_10.26.21_AM_(1).jpeg"
keywords: []
---

# തളിപ്പറമ്പ കാര്യാമ്പലത്ത്‌ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്‌ തുടക്കമായി.

> **Lead Summary:** തളിപ്പറമ്പ: ‘’ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’’ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്‌ കാര്യാമ്പലം വാർഡിൽ തുടക്കമായി. വാർഡിലെ മുതിർന്ന അംഗം കെ മുഹമ്മദ്‌ കുഞ്ഞി ഹാജിയെ അംഗമായി ചേർത്തു കൊണ്ട് തിരഞ്ഞെടുപ്പ് സമിതി കൺവീനർ കെ പി നൗഷാദ്‌ മെമ്പർഷിപ്പ്‌ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് ലീഗ്‌ പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇസ്മായിൽ പി പി, തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ കെ എസ്‌ റഫീഖ്‌, എ പി നിസാർ, സഫീർ കണ്ണങ്കീൽ, ളാഹിർ കുട്ടുക്കൻ, എം ടി പി അശ്രഫ്‌, ശിഹാബ്‌ പൗലാദ്‌ ഇർഷാദ്‌ ചപ്പൻ എന്നിവർ സംബന്ധിച്ചു. വാർഡ്‌ ലീഗ്‌ ജനറൽ സെക്രട്ടറി കെ സഹദ്‌ ഹാജി സ്വാഗതവും ട്രഷറർ മുജീബ്‌ ഗാന്ധി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ: ‘’ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’’ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്‌ കാര്യാമ്പലം വാർഡിൽ തുടക്കമായി. വാർഡിലെ മുതിർന്ന അംഗം കെ മുഹമ്മദ്‌ കുഞ്ഞി ഹാജിയെ അംഗമായി ചേർത്തു കൊണ്ട് തിരഞ്ഞെടുപ്പ് സമിതി കൺവീനർ കെ പി നൗഷാദ്‌ മെമ്പർഷിപ്പ്‌ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് ലീഗ്‌ പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇസ്മായിൽ പി പി, തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ കെ എസ്‌ റഫീഖ്‌, എ പി നിസാർ, സഫീർ കണ്ണങ്കീൽ, ളാഹിർ കുട്ടുക്കൻ, എം ടി പി അശ്രഫ്‌, ശിഹാബ്‌ പൗലാദ്‌ ഇർഷാദ്‌ ചപ്പൻ എന്നിവർ സംബന്ധിച്ചു. വാർഡ്‌ ലീഗ്‌ ജനറൽ സെക്രട്ടറി കെ സഹദ്‌ ഹാജി സ്വാഗതവും ട്രഷറർ മുജീബ്‌ ഗാന്ധി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80836/muslim_league-_membership)