---
title: "വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു"
english_title: "Gold theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80796/gold-theft"
published_at: "2022-11-17T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63766286687fc_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു

> **Lead Summary:** **ചക്കരക്കൽ: **ഓട്ടോ യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. മാവിലായി ശ്രീനിലയത്തിൽ ജനാർദ്ദനൻ്റെ ഭാര്യ കെ. പുഷ്പവല്ലി യുടെ നാലരപവൻ്റെ മാലയാണ് കവർന്നത്.മൂന്നു പെരിയ – ഐവർ കുളം യാത്രക്കിടെയാണ് മോഷണം നടന്നത്. ലൈൻ ട്രിപ്പിൽ ഓട്ടോയിൽ കയറിരുന്നയാളാണ് മാല കവർന്നതെന്നാണ് സംശയിക്കുന്നത്. ചക്കരക്കൽ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**ചക്കരക്കൽ: **ഓട്ടോ യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. മാവിലായി ശ്രീനിലയത്തിൽ ജനാർദ്ദനൻ്റെ ഭാര്യ കെ. പുഷ്പവല്ലി യുടെ നാലരപവൻ്റെ മാലയാണ് കവർന്നത്.മൂന്നു പെരിയ – ഐവർ കുളം യാത്രക്കിടെയാണ് മോഷണം നടന്നത്. ലൈൻ ട്രിപ്പിൽ ഓട്ടോയിൽ കയറിരുന്നയാളാണ് മാല കവർന്നതെന്നാണ് സംശയിക്കുന്നത്. ചക്കരക്കൽ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80796/gold-theft)