---
title: "ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി ."
english_title: "class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80769/class"
published_at: "2022-11-17T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376336f2374d_arrest.png"
keywords: []
---

# ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി .

> **Lead Summary:** ചപ്പാരപ്പടവ: ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ചപ്പാരപ്പടവ ഗ്രാമ പഞ്ചായത് കുടുംബശ്രീയുടെയും സംയുകതാഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ലോക പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും അമേരിക്കയിലെ ക്ളീവലാൻഡ് ക്ലിനിക്കിലെ ഓങ്കോളജി ഡിപ്പാർട്ടമെന്റ് ചെയർമാനും പ്രൊഫസറുമായ ഡോ ജെയീം അബ്രഹാം നേതൃത്വം നൽകി.

## Article Content

ചപ്പാരപ്പടവ: ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ചപ്പാരപ്പടവ ഗ്രാമ പഞ്ചായത് കുടുംബശ്രീയുടെയും സംയുകതാഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ലോക പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും അമേരിക്കയിലെ ക്ളീവലാൻഡ് ക്ലിനിക്കിലെ ഓങ്കോളജി ഡിപ്പാർട്ടമെന്റ് ചെയർമാനും പ്രൊഫസറുമായ ഡോ ജെയീം അബ്രഹാം നേതൃത്വം നൽകി.

ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്തു. പഞ്ചായത്തിലെ ആശാ വർക്കർമാർ, കുടുംബ ശ്രീ അംഗങ്ങൾ, അംഗൻവാടി വർക്കേഴ്‌സും, ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു. ചപ്പാരപ്പടവ ഗ്രാമ പഞ്ചായത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് ഹംസ തടിക്കടവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഹമ്മദ് എം പി സ്വാഗതം പറഞ്ഞു. വിജി വിനോദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80769/class)