---
title: "പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം: കല്യാശ്ശേരിയും കണ്ണാടിപ്പറമ്പും ജേതാക്കൾ"
english_title: "pappinnissery arts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80683/pappinnissery-arts"
published_at: "2022-11-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375cb9e82253_vac.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം: കല്യാശ്ശേരിയും കണ്ണാടിപ്പറമ്പും ജേതാക്കൾ

> **Lead Summary:** **കല്യാശ്ശേരി: **പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുഴാതി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പാപ്പിനിശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കല്യാശ്ശേരി സ്കൂൾ രണ്ടാം സ്ഥാനവും അഴീക്കോട് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ. പി. വിഭാഗത്തിൽ കല്യാശേരി കണ്ണപുരം എൽ.പി. സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി. സ്കൂൾ എന്നിവ ഒന്നാം സ്ഥാനവും ഇരിണാവ് യു.പി. രണ്ടാം സ്ഥാനവും ഇരിണാവ് ഹിന്ദു എൽ.പി. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്‌ലിം യു.പി. സ്കൂളും ഇരിണാവ് യു.പി. സ്കൂളും സംയുക്ത ജേതാക്കളായി. അഴീക്കോട് ഹൈസ്കൂൾ രണ്ടാം സ്ഥാനവും പുതിയതെരു രാമഗുരു യു.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷനായി

## Article Content

**കല്യാശ്ശേരി: **പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുഴാതി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പാപ്പിനിശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കല്യാശ്ശേരി സ്കൂൾ രണ്ടാം സ്ഥാനവും അഴീക്കോട് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ. പി. വിഭാഗത്തിൽ കല്യാശേരി കണ്ണപുരം എൽ.പി. സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി. സ്കൂൾ എന്നിവ ഒന്നാം സ്ഥാനവും ഇരിണാവ് യു.പി. രണ്ടാം സ്ഥാനവും ഇരിണാവ് ഹിന്ദു എൽ.പി. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്‌ലിം യു.പി. സ്കൂളും ഇരിണാവ് യു.പി. സ്കൂളും സംയുക്ത ജേതാക്കളായി. അഴീക്കോട് ഹൈസ്കൂൾ രണ്ടാം സ്ഥാനവും പുതിയതെരു രാമഗുരു യു.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷനായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80683/pappinnissery-arts)