---
title: "പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂളിൽ അനുമോദന യോഗം സംഘടിപ്പിച്ചു"
english_title: "pullanjiyod school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80664/pullanjiyod-school"
published_at: "2022-11-17T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375b9a3dea4c_vac.jpg"
keywords: []
---

# പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂളിൽ അനുമോദന യോഗം സംഘടിപ്പിച്ചു

> **Lead Summary:** **ബാവുപ്പറമ്പ് : **തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS നേടിയ വിദ്യാർഥികൾ, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂർവ വിദ്യാർഥികൾ , കലോത്സവം മേളകൾ തുടങ്ങിയവയിൽ ഉജ്വല വിജയം കൈവരിച്ചവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനയോഗവും ഉപഹാര സമർപ്പണവും പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ വി യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സബിത പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സുനിത കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ എച്ച് എം വി യം ഹരി ജയന്തൻ മാസ്റ്റർ, പിടിഎ പ്രസി ഡന്റ് ശ്രീ. സന്തോഷ് വി കെ എന്നിവർ ആശംസയർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമ്യ സി നന്ദി പറഞ്ഞു.

## Article Content

**ബാവുപ്പറമ്പ് : **തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS നേടിയ വിദ്യാർഥികൾ, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂർവ വിദ്യാർഥികൾ , കലോത്സവം മേളകൾ തുടങ്ങിയവയിൽ ഉജ്വല വിജയം കൈവരിച്ചവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനയോഗവും ഉപഹാര സമർപ്പണവും പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ വി യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സബിത പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സുനിത കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ എച്ച് എം വി യം ഹരി ജയന്തൻ മാസ്റ്റർ, പിടിഎ പ്രസി ഡന്റ് ശ്രീ. സന്തോഷ് വി കെ എന്നിവർ ആശംസയർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമ്യ സി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80664/pullanjiyod-school)