---
title: "കെ.പി.എസ്.ടി.എ വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "Kpsta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80628/kpsta"
published_at: "2022-11-16T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637502fdbb0fe_IMG-20221116-WA0076.jpg"
keywords: []
---

# കെ.പി.എസ്.ടി.എ വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **തളിപ്പറമ്പ: **ഇടതുപക്ഷ സർക്കാരിന്റെ അദ്ധ്യാപക-വിദ്യാർത്ഥി ദ്രോഹ നടപടികൾക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന നിരന്തര സമരപോരാട്ടങ്ങളുടെ തുടർച്ചയായി കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 19 ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി കെ.പി.എസ്.ടി.എ കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന സമര പ്രചരണ വാഹനജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. 

## Article Content

**തളിപ്പറമ്പ: **ഇടതുപക്ഷ സർക്കാരിന്റെ അദ്ധ്യാപക-വിദ്യാർത്ഥി ദ്രോഹ നടപടികൾക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന നിരന്തര സമരപോരാട്ടങ്ങളുടെ തുടർച്ചയായി കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 19 ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി കെ.പി.എസ്.ടി.എ കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന സമര പ്രചരണ വാഹനജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. 

ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വിനീത് കെ എസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ യു കെ ബാലചന്ദ്രൻ, ഇ.കെ.ജയപ്രസാദ്,

സി.വി.എ.ജലീൽ, എസ് പി മധുസൂദനൻ, പി കെ ഇന്ദിര, പി വി സജീവൻ, വിബി കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ, ബാബു സെബാസ്റ്റ്യൻ, അംബരീഷ് ടി എന്നിവർ പ്രസംഗിച്ചു. വിജേഷ് കെപി സ്വാഗതവും രൂപേഷ് ടിടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80628/kpsta)