---
title: "അംഗൻവാടിക്ക് കെട്ടിടത്തിന് ആവശ്യമായ 5 സെൻറ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവർത്തകർ സൗജന്യമായി കൈമാറി"
english_title: "Land for nursery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80627/land-for-nursery"
published_at: "2022-11-16T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637501b04b63b_IMG-20221116-WA0072.jpg"
keywords: []
---

# അംഗൻവാടിക്ക് കെട്ടിടത്തിന് ആവശ്യമായ 5 സെൻറ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവർത്തകർ സൗജന്യമായി കൈമാറി

> **Lead Summary:** **പരിയാരം: **സർക്കാർ സംവിധാനത്തിൽ സ്വന്തം കെട്ടിടമില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവന്ന അംഗൻവാടിക്ക് ഇനി പുതിയ കെട്ടിടത്തിനുള്ള സ്ഥലം സ്വന്തം. പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറ വാർഡിൽ പ്രവർത്തിക്കുന്ന പുഷ്പഗിരിയിലെ അംഗൻവാടിക്കാണ്103 നമ്പർ അംഗൻവാടിക്കാണ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ 5 സെൻറ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവർത്തകർ സൗജന്യമായി കൈമാറിയത്. ഇവരുടെ പേരിൽ ഉണ്ടായിരുന്ന ഭൂമിയിൽ നമ്പർ അനുവദിച്ചു കിട്ടാത്ത കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സ്ഥലം പ്രവർത്തകർ രജിസ്റ്റർ ചെയ്തതിൻ്റെ രേഖ ഗ്രാമപഞ്ചായത്ത് അംഗം സാജിത ടീച്ചർക്ക് കൈമാറുകയായിരുന്നു. മഹിളാ സമാജം പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

## Article Content

**പരിയാരം: **സർക്കാർ സംവിധാനത്തിൽ സ്വന്തം കെട്ടിടമില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവന്ന അംഗൻവാടിക്ക് ഇനി പുതിയ കെട്ടിടത്തിനുള്ള സ്ഥലം സ്വന്തം. പരിയാരം ഗ്രാമപഞ്ചായത്തിലെ തലോറ വാർഡിൽ പ്രവർത്തിക്കുന്ന പുഷ്പഗിരിയിലെ അംഗൻവാടിക്കാണ്103 നമ്പർ അംഗൻവാടിക്കാണ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ 5 സെൻറ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവർത്തകർ സൗജന്യമായി കൈമാറിയത്. ഇവരുടെ പേരിൽ ഉണ്ടായിരുന്ന ഭൂമിയിൽ നമ്പർ അനുവദിച്ചു കിട്ടാത്ത കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സ്ഥലം പ്രവർത്തകർ രജിസ്റ്റർ ചെയ്തതിൻ്റെ രേഖ ഗ്രാമപഞ്ചായത്ത് അംഗം സാജിത ടീച്ചർക്ക് കൈമാറുകയായിരുന്നു. മഹിളാ സമാജം പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80627/land-for-nursery)