---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ : കായികമേളക്ക് നാളെ തുടക്കമാകും"
english_title: "happiness festival sports"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80599/happiness-festival-sports"
published_at: "2022-11-16T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374df2cdbe5d_news-card.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ : കായികമേളക്ക് നാളെ തുടക്കമാകും

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ മാസം 23 മുതൽ 31 വരെ നടക്കുന്ന നാടിൻറെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ കായിക മേള നവംബർ 21 ന് കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും.കൂവോട് എ കെ ജി സ്റ്റേഡിയത്തിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഫുട്ബോൾ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരത്തോടെ ആണ് കായിക മത്സരത്തിന് തുടക്കമാവുക. നവംമ്പർ 17 മുതൽ 21 വരെ ആണ് ഫുട്ബോൾ മത്സരം നടക്കുക.നവംബർ 21 സെമി ഫൈനൽ,ഫൈനൽ മത്സരമാണ് നടക്കുക. നവംബർ 17,18 തീയതികളിൽ കുറ്റ്യാട്ടൂർ സഹകരണ ബേങ്ക് ഹാളിൽ യോഗ,നവംബർ 22 യൂണിവേഴ്സിറ്റി ക്യാമ്പ്‌സിൽ ബോക്സിങ്,നവംബർ 22 മുതൽ 28 വരെ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്,നവംബർ 23 മുതൽ 25 വരെ മോറാഴ വായനശാല ഗ്രൗണ്ടിൽ ഷട്ടിൽ,നവംബർ 26 മുതൽ 28 വരെ കൂവേരി ബ്രദേഴ്‌സ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വോളി ബോൾ,നവംബർ 26 ന് കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിൽ കമ്പവലി,നവംബർ 27 ന് കുറുമാത്തൂർ ഹൈ സ്കൂൾ ഗ്രൗണ്ടിൽ കളരിപ്പയറ്റ്,നവംബർ 27 ന് മലപ്പട്ടം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഹാൻഡ് ബോൾ,നവംബർ 27 ന് പരിയാരം ഹയർ സെക്കണ്ടറി സ്കൂളിൽ ചെസ്സ്,നവംബർ 29,30 തീയതികളിൽ മാങ്ങാട്ട് പറമ്പ് കെ എ പി ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിങ്ങനെയാണ് കായിക മേള നടക്കുക.കായിക മേളയിലെ വിജയികൾക്കുള്ള സമ്മാന ദാനം ഡിസംബർ 30 ന് ഹാപ്പിനെസ്സ് ഫെസ്റ്റിവൽ വേദിയിൽ ബഹു പട്ടിക ജാതി പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ വിതരണം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ മാസം 23 മുതൽ 31 വരെ നടക്കുന്ന നാടിൻറെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ കായിക മേള നവംബർ 21 ന് കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും.കൂവോട് എ കെ ജി സ്റ്റേഡിയത്തിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഫുട്ബോൾ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരത്തോടെ ആണ് കായിക മത്സരത്തിന് തുടക്കമാവുക. നവംമ്പർ 17 മുതൽ 21 വരെ ആണ് ഫുട്ബോൾ മത്സരം നടക്കുക.നവംബർ 21 സെമി ഫൈനൽ,ഫൈനൽ മത്സരമാണ് നടക്കുക. നവംബർ 17,18 തീയതികളിൽ കുറ്റ്യാട്ടൂർ സഹകരണ ബേങ്ക് ഹാളിൽ യോഗ,നവംബർ 22 യൂണിവേഴ്സിറ്റി ക്യാമ്പ്‌സിൽ ബോക്സിങ്,നവംബർ 22 മുതൽ 28 വരെ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്,നവംബർ 23 മുതൽ 25 വരെ മോറാഴ വായനശാല ഗ്രൗണ്ടിൽ ഷട്ടിൽ,നവംബർ 26 മുതൽ 28 വരെ കൂവേരി ബ്രദേഴ്‌സ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വോളി ബോൾ,നവംബർ 26 ന് കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിൽ കമ്പവലി,നവംബർ 27 ന് കുറുമാത്തൂർ ഹൈ സ്കൂൾ ഗ്രൗണ്ടിൽ കളരിപ്പയറ്റ്,നവംബർ 27 ന് മലപ്പട്ടം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഹാൻഡ് ബോൾ,നവംബർ 27 ന് പരിയാരം ഹയർ സെക്കണ്ടറി സ്കൂളിൽ ചെസ്സ്,നവംബർ 29,30 തീയതികളിൽ മാങ്ങാട്ട് പറമ്പ് കെ എ പി ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിങ്ങനെയാണ് കായിക മേള നടക്കുക.കായിക മേളയിലെ വിജയികൾക്കുള്ള സമ്മാന ദാനം ഡിസംബർ 30 ന് ഹാപ്പിനെസ്സ് ഫെസ്റ്റിവൽ വേദിയിൽ ബഹു പട്ടിക ജാതി പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80599/happiness-festival-sports)