---
title: "എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസെടുത്തു"
english_title: "case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80597/case"
published_at: "2022-11-16T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374de2ccf88b_news-card.jpg"
keywords: []
---

# എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഏലാങ്കോട് സ്വദേശിക്കെതിരെ പാനൂര്‍ പൊലീസാണ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പോര്‍ച്ചുഗല്‍ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് വ്യക്തമാക്കിയത്. ലോകകപ്പിന്റെ ആവേശം നാടെങ്ങും അലയടിക്കവേയാണ് ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറി യുവാവിന്റെ ചിത്രം വലിയ തോതില്‍ പ്രചരിച്ചത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് പോര്‍ച്ചുഗല്‍ പതാക കെട്ടിയിരുന്നത്. എന്നാല്‍ പതാക കണ്ടപ്പോള്‍ ദീപക് അത് എസ് ഡി പി ഐയുടേതാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് വലിച്ചുകീറിയതെന്നാണ് ഇയാള്‍ പിന്നീട് പറഞ്ഞത്.

## Article Content

കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഏലാങ്കോട് സ്വദേശിക്കെതിരെ പാനൂര്‍ പൊലീസാണ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പോര്‍ച്ചുഗല്‍ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് വ്യക്തമാക്കിയത്. ലോകകപ്പിന്റെ ആവേശം നാടെങ്ങും അലയടിക്കവേയാണ് ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറി യുവാവിന്റെ ചിത്രം വലിയ തോതില്‍ പ്രചരിച്ചത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് പോര്‍ച്ചുഗല്‍ പതാക കെട്ടിയിരുന്നത്. എന്നാല്‍ പതാക കണ്ടപ്പോള്‍ ദീപക് അത് എസ് ഡി പി ഐയുടേതാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് വലിച്ചുകീറിയതെന്നാണ് ഇയാള്‍ പിന്നീട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80597/case)