---
title: "റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലും; അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും"
english_title: "now ration card is also available in the form of ATM cards"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8057/now-ration-card-is-also-available-in-the-form-of-atm-cards"
published_at: "2021-10-30T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d2fcc5a4a6_NEW-OPENNEWSX24-LOGO.jpg"
keywords: []
---

# റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലും; അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും

> **Lead Summary:** സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും.

## Article Content

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും.

സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിലേക്ക് നൽകിയ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനമായത്.

ഇത്തരം കാർഡ് ആവശ്യപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അല്ലെങ്കിൽ സിറ്റിസൺ കേന്ദ്രങ്ങൾ വഴി കാർഡ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8057/now-ration-card-is-also-available-in-the-form-of-atm-cards)