---
title: "12 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം : 39 കാരന് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും. "
english_title: "thalipparamb fast track court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80566/thalipparamb-fast-track-court"
published_at: "2022-11-16T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374b9e631588_anju.jpg"
keywords: []
---

# 12 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം : 39 കാരന് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും. 

> **Lead Summary:** 12 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 39 കാരന് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും. ആലപ്പുഴ മണ്ണഞ്ചേരി കടന്നപ്പള്ളി ചിറ ഹൗസിൽ ബി സുലൈമാനാണ് തളിപ്പറമ്പ് അതിവേഗം പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്. 2018 ൽ ശ്രീകണ്ടാപുരത്താണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മോട്ടോർ സൈക്കിളിൽ വരികയായിരുന്ന പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രതിയുടെ സ്വകാര്യ അവയവം പുറത്ത് കാണിക്കുകയും ചെയ്തു എന്നാണ് കേസ്. അന്ന് ശ്രീകണ്ഠാപുരം സബ് ഇൻസ്പെക്ടറായ സി പ്രകാശനാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷെറി മോൾ ജോസ് ഹാജരായി

## Article Content

12 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 39 കാരന് രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും. ആലപ്പുഴ മണ്ണഞ്ചേരി കടന്നപ്പള്ളി ചിറ ഹൗസിൽ ബി സുലൈമാനാണ് തളിപ്പറമ്പ് അതിവേഗം പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്. 2018 ൽ ശ്രീകണ്ടാപുരത്താണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മോട്ടോർ സൈക്കിളിൽ വരികയായിരുന്ന പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രതിയുടെ സ്വകാര്യ അവയവം പുറത്ത് കാണിക്കുകയും ചെയ്തു എന്നാണ് കേസ്. അന്ന് ശ്രീകണ്ഠാപുരം സബ് ഇൻസ്പെക്ടറായ സി പ്രകാശനാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷെറി മോൾ ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80566/thalipparamb-fast-track-court)