---
title: "എസ് ഡി പി ഐ  പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍"
english_title: "portugal flag"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80527/portugal-flag"
published_at: "2022-11-16T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374a225da75f_Screenshot_20221116-131243_WhatsApp.jpg"
keywords: []
---

# എസ് ഡി പി ഐ  പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍

> **Lead Summary:** എസ് ഡി പി ഐ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍. പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും 'കലി' തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് കാണാം.ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

## Article Content

എസ് ഡി പി ഐ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍. പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും 'കലി' തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് കാണാം.ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80527/portugal-flag)