---
title: "സ്റ്റീൽ മോതിരങ്ങൾ വിരലിൽ കുടുങ്ങുന്നത് തുടർക്കഥയാകുന്നു: ഏത് സമയത്തും സഹായത്തിനായി അഗ്നി രക്ഷാ സേന"
english_title: "steel ring"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80491/steel-ring"
published_at: "2022-11-16T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637474bdcdad8_news-card.jpg"
keywords: []
---

# സ്റ്റീൽ മോതിരങ്ങൾ വിരലിൽ കുടുങ്ങുന്നത് തുടർക്കഥയാകുന്നു: ഏത് സമയത്തും സഹായത്തിനായി അഗ്നി രക്ഷാ സേന

> **Lead Summary:** സ്റ്റീൽ മോതിരങ്ങൾ വിരലിൽ കുടുങ്ങുന്നത് തുടർക്കഥയാകുന്നു: ഏത് സമയത്തും സഹായത്തിനായി അഗ്നി രക്ഷാ സേന. ഇന്നലെ രാത്രി പത്തുമണിയോടെയാണ് നടുവിൽ മണ്ടളം സ്വദേശിയായ ഏഴാം ക്ലാസ്സുകാരൻ അച്ഛനോടൊപ്പം സ്റ്റേഷനിൽ എത്തിയത്.ഫാൻസി കടയിൽ നിന്നും വാങ്ങിയ സ്റ്റീൽ മോതിരം വലിപ്പം കുറവായതിനാൽ സോപ്പിട്ട് ബലം പ്രയോഗിച്ച് കയറ്റി. രാത്രിയായതോടെ വിരൽ ഇറുകി നീരു വന്ന് വേദന സഹിക്കാൻ പറ്റാതായതോടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.ഷിയേർസ് ഉപയോഗിച്ച് മോതിരം മുറിച്ചെടുത്ത് കുട്ടിയെ യാത്രയാക്കി 5 മിനിറ്റിനകം കുപ്പം മരത്തക്കാട്ട് സ്വദേശിനിയായ വീട്ടമ്മ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തി. മകൾ തുണിയലക്കുന്നതിനിടെ അവളുടെ മോതിരം കൂടി സ്വന്തം മോതിരത്തോടൊപ്പം ധരിച്ചതായിരുന്നു. പിന്നീട് ഊരാൻ പറ്റാതായപ്പോൾ ബലം പ്രയോഗിച്ചു. അതോടെ നീരുവന്ന് വീർത്ത വിരലുമായാണ് വീട്ടമ്മ അഗ്‌നി രക്ഷാ സേനയെ സമീപിച്ചത്. വിരൽ വീർത്ത് കുമിളകൾ വന്നതിനാൽ അഴിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതിനാൽ രണ്ടു മോതിരങ്ങളും മുറിച്ചു എടുക്കുകയായിരുന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എ.എഫ് ഷിജോ, പി.വി.ഗിരീഷ്, വി.ആർ. നന്ദഗോപാൽ എന്നിവർ ചേർന്നാണ് മോതിരങ്ങൾ മുറിച്ചു മാറ്റിയത്.മോതിരം കുടുങ്ങിയ സംഭവങ്ങൾ തുടർക്കഥയാകുമ്പോൾഫാൻസി മോതിരങ്ങൾ ഒഴിവാക്കണമെന്നും ഏത് അപകട സാഹചര്യത്തിലും ഏത് സമയത്തും സഹായത്തിനായി അഗ്നി രക്ഷാ സേനയെ സമീപിക്കുകയോ വിളിക്കുകയോ ചെയ്യാവുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

## Article Content

സ്റ്റീൽ മോതിരങ്ങൾ വിരലിൽ കുടുങ്ങുന്നത് തുടർക്കഥയാകുന്നു: ഏത് സമയത്തും സഹായത്തിനായി അഗ്നി രക്ഷാ സേന. ഇന്നലെ രാത്രി പത്തുമണിയോടെയാണ് നടുവിൽ മണ്ടളം സ്വദേശിയായ ഏഴാം ക്ലാസ്സുകാരൻ അച്ഛനോടൊപ്പം സ്റ്റേഷനിൽ എത്തിയത്.ഫാൻസി കടയിൽ നിന്നും വാങ്ങിയ സ്റ്റീൽ മോതിരം വലിപ്പം കുറവായതിനാൽ സോപ്പിട്ട് ബലം പ്രയോഗിച്ച് കയറ്റി. രാത്രിയായതോടെ വിരൽ ഇറുകി നീരു വന്ന് വേദന സഹിക്കാൻ പറ്റാതായതോടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.ഷിയേർസ് ഉപയോഗിച്ച് മോതിരം മുറിച്ചെടുത്ത് കുട്ടിയെ യാത്രയാക്കി 5 മിനിറ്റിനകം കുപ്പം മരത്തക്കാട്ട് സ്വദേശിനിയായ വീട്ടമ്മ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തി. മകൾ തുണിയലക്കുന്നതിനിടെ അവളുടെ മോതിരം കൂടി സ്വന്തം മോതിരത്തോടൊപ്പം ധരിച്ചതായിരുന്നു. പിന്നീട് ഊരാൻ പറ്റാതായപ്പോൾ ബലം പ്രയോഗിച്ചു. അതോടെ നീരുവന്ന് വീർത്ത വിരലുമായാണ് വീട്ടമ്മ അഗ്‌നി രക്ഷാ സേനയെ സമീപിച്ചത്. വിരൽ വീർത്ത് കുമിളകൾ വന്നതിനാൽ അഴിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതിനാൽ രണ്ടു മോതിരങ്ങളും മുറിച്ചു എടുക്കുകയായിരുന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എ.എഫ് ഷിജോ, പി.വി.ഗിരീഷ്, വി.ആർ. നന്ദഗോപാൽ എന്നിവർ ചേർന്നാണ് മോതിരങ്ങൾ മുറിച്ചു മാറ്റിയത്.മോതിരം കുടുങ്ങിയ സംഭവങ്ങൾ തുടർക്കഥയാകുമ്പോൾഫാൻസി മോതിരങ്ങൾ ഒഴിവാക്കണമെന്നും ഏത് അപകട സാഹചര്യത്തിലും ഏത് സമയത്തും സഹായത്തിനായി അഗ്നി രക്ഷാ സേനയെ സമീപിക്കുകയോ വിളിക്കുകയോ ചെയ്യാവുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80491/steel-ring)