---
title: "കാക്കത്തോട് ബസ് സ്റ്റാൻഡ് പേ പാർക്കിംഗ്: ആർ ഡി ഒയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു"
english_title: "meeting of rdo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80479/meeting-of-rdo"
published_at: "2022-11-16T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63745bb113117_vac.jpg"
keywords: []
---

# കാക്കത്തോട് ബസ് സ്റ്റാൻഡ് പേ പാർക്കിംഗ്: ആർ ഡി ഒയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു

> **Lead Summary:** കാക്കത്തോട് ബസ് സ്റ്റാൻഡ് പേ പാർക്കിംഗ്: ആർ ഡി ഒയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു. കാക്കത്തോട് ബസ് സ്റ്റാൻഡിലെ പേ പാർക്കിങ്ങിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബസ് ഉടമകൾ ആർ ഡി ഓക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം 3:00 മണിക്ക് അടിയന്തിര യോഗം വിളിച്ച് ചേർത്തത്. ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടന പ്രതിനിധികൾക്കും പുറമേ നഗരസഭ ചെയർപേഴ്സൺ, തഹസിൽദാർ, ഡിവൈഎസ്പി, ജോയിന്റ് ആർടിഒ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥൻ തുടങ്ങിയവർ യോഗത്തിൽ ഉണ്ടായിരുന്നു. കാക്കാത്തോട് ബസ് സ്റ്റാൻഡിന് അടുത്തുള്ള സ്ഥലം അമ്പലത്തിന്റെയും സ്വകാര്യ വ്യക്തിയുടെയും ഉടമസ്ഥതയിലാണ്. അതിനാൽ ബസ്സുകാരുടെ ആവശ്യം സ്ഥലമുടമകളോട് സംസാരിക്കാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടായി. കാക്കത്തോട് റോഡ് സൈഡിലുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കുക, ഹൈവേയിൽ സീബ്ര ലൈൻ വരക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹൈവേ അതോറിറ്റിയുടെ നടപടി, ചിറവക്ക്, തൃച്ചംബരം, എന്നിവിടങ്ങളിൽ ബസ് ഷെൽട്ടറുകൾക്ക് സ്പോൺസർഷിപ് ചെയ്യുക, നബ്രാസ് ഷോപ്പിംഗ് മാൾ മുതൽ ചിറവക്ക് വരെ റോഡിന്റെ ഇരു വശങ്ങളിലും വ്യാപാരികളുടെ സഹകരണത്തോടെ ഹൈവേ അതൊരിറ്റിയുടെ അനുവാദത്തോടെ സ്പോൺസർ ഷിപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ ഇന്റർലോക്ക് ചെയ്യുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. നിലവിൽ കാക്കത്തോട് ബസ് സ്റ്റാൻഡിൽ ബസ്സുകൾക്ക് പേ പാർക്കിംഗ് തുടരും. ആർ ഡി ഒ ഇ പി മേഴ്‌സി, കല്ലിങ്കീൽ പത്മനാഭൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ, കെ പി സുബൈർ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ, ഹൈവെ അതോരിറ്റി ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ പങ്കെടുത്തു

## Article Content

കാക്കത്തോട് ബസ് സ്റ്റാൻഡ് പേ പാർക്കിംഗ്: ആർ ഡി ഒയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു. കാക്കത്തോട് ബസ് സ്റ്റാൻഡിലെ പേ പാർക്കിങ്ങിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബസ് ഉടമകൾ ആർ ഡി ഓക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം 3:00 മണിക്ക് അടിയന്തിര യോഗം വിളിച്ച് ചേർത്തത്. ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടന പ്രതിനിധികൾക്കും പുറമേ നഗരസഭ ചെയർപേഴ്സൺ, തഹസിൽദാർ, ഡിവൈഎസ്പി, ജോയിന്റ് ആർടിഒ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥൻ തുടങ്ങിയവർ യോഗത്തിൽ ഉണ്ടായിരുന്നു. കാക്കാത്തോട് ബസ് സ്റ്റാൻഡിന് അടുത്തുള്ള സ്ഥലം അമ്പലത്തിന്റെയും സ്വകാര്യ വ്യക്തിയുടെയും ഉടമസ്ഥതയിലാണ്. അതിനാൽ ബസ്സുകാരുടെ ആവശ്യം സ്ഥലമുടമകളോട് സംസാരിക്കാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടായി. കാക്കത്തോട് റോഡ് സൈഡിലുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കുക, ഹൈവേയിൽ സീബ്ര ലൈൻ വരക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹൈവേ അതോറിറ്റിയുടെ നടപടി, ചിറവക്ക്, തൃച്ചംബരം, എന്നിവിടങ്ങളിൽ ബസ് ഷെൽട്ടറുകൾക്ക് സ്പോൺസർഷിപ് ചെയ്യുക, നബ്രാസ് ഷോപ്പിംഗ് മാൾ മുതൽ ചിറവക്ക് വരെ റോഡിന്റെ ഇരു വശങ്ങളിലും വ്യാപാരികളുടെ സഹകരണത്തോടെ ഹൈവേ അതൊരിറ്റിയുടെ അനുവാദത്തോടെ സ്പോൺസർ ഷിപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ ഇന്റർലോക്ക് ചെയ്യുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. നിലവിൽ കാക്കത്തോട് ബസ് സ്റ്റാൻഡിൽ ബസ്സുകൾക്ക് പേ പാർക്കിംഗ് തുടരും. ആർ ഡി ഒ ഇ പി മേഴ്‌സി, കല്ലിങ്കീൽ പത്മനാഭൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ, കെ പി സുബൈർ, ബസ് ജീവനക്കാരുടെ പ്രതിനിധികൾ, ഹൈവെ അതോരിറ്റി ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80479/meeting-of-rdo)