---
title: "വ്യാജ സ്വർണ്ണത്തട്ടിപ്പുകാരനെ തളിപ്പറമ്പ് പോലീസ് പിടികൂടി, തട്ടിയത് 72 ലക്ഷം"
english_title: "jaffar arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80431/jaffar-arrested"
published_at: "2022-11-15T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373b01145b09_news-card.jpg"
keywords: []
---

# വ്യാജ സ്വർണ്ണത്തട്ടിപ്പുകാരനെ തളിപ്പറമ്പ് പോലീസ് പിടികൂടി, തട്ടിയത് 72 ലക്ഷം

> **Lead Summary:** തളിപ്പറമ്പിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു തൃക്കരിപ്പൂർ സ്വദേശി തലയില്ലത്ത് ജാഫറിനെയാണ് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് 2 കിലോ 73.9 ഗ്രാം സ്വർണം പണയം വെച്ച്72 ലക്ഷം രൂപ തട്ടിയെടുത്തത്.അപ്രൈസറുടെ പരിശോധനയിൽ നാല് ഗ്രാം സ്വർണം പൂശിയ നിലയിലാണ് ഇത് കണ്ടത്. ഇതാണ് വ്യാജമാണെന്ന് കണ്ടെത്താൻ കഴിയാതെ പോയത്. പണയ സ്വർണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ലേലം ചെയ്യുന്നതിനായി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഈയക്കട്ടക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് കണ്ടത്.

## Article Content

തളിപ്പറമ്പിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു തൃക്കരിപ്പൂർ സ്വദേശി തലയില്ലത്ത് ജാഫറിനെയാണ് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് 2 കിലോ 73.9 ഗ്രാം സ്വർണം പണയം വെച്ച്72 ലക്ഷം രൂപ തട്ടിയെടുത്തത്.അപ്രൈസറുടെ പരിശോധനയിൽ നാല് ഗ്രാം സ്വർണം പൂശിയ നിലയിലാണ് ഇത് കണ്ടത്. ഇതാണ് വ്യാജമാണെന്ന് കണ്ടെത്താൻ കഴിയാതെ പോയത്. പണയ സ്വർണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ലേലം ചെയ്യുന്നതിനായി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഈയക്കട്ടക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് കണ്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80431/jaffar-arrested)