---
title: "പ്രണയിച്ച യുവതി വിവാഹത്തിൽ നിന്ന് പിന്മാറി :  പിന്തുടർന്ന് ശല്യം ചെയ്തതിന് പരിയാരം സ്വദേശിയായ യുവാവിനെതിരെ കേസ്"
english_title: "case for harrassment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80393/case-for-harrassment"
published_at: "2022-11-15T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63738c5d45cfa_download.jpg"
keywords: []
---

# പ്രണയിച്ച യുവതി വിവാഹത്തിൽ നിന്ന് പിന്മാറി :  പിന്തുടർന്ന് ശല്യം ചെയ്തതിന് പരിയാരം സ്വദേശിയായ യുവാവിനെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **പ്രണയത്തെ തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന യുവതി പിന്നീട് താൽപര്യമില്ലെന്ന് പറഞ്ഞ് പിൻമാറിയ വിരോധത്തിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. പരിയാരം കോരൻപീടിക സ്വദേശി ക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്.കൊളച്ചേരി പെരുമാച്ചേരി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. 20 21-ജൂലായ് മാസം മുതൽ യുവാവിൽ നിന്ന്അകന്ന് മാറിയ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ഇക്കാരണത്താൽ ധനകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.എന്നാൽ പിന്നീട് അവിടെയും ശല്യം തുടർന്നു. ഫോണിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും തുടർന്നതോടെ യുവതി മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**മയ്യിൽ: **പ്രണയത്തെ തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന യുവതി പിന്നീട് താൽപര്യമില്ലെന്ന് പറഞ്ഞ് പിൻമാറിയ വിരോധത്തിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. പരിയാരം കോരൻപീടിക സ്വദേശി ക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്.കൊളച്ചേരി പെരുമാച്ചേരി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. 20 21-ജൂലായ് മാസം മുതൽ യുവാവിൽ നിന്ന്അകന്ന് മാറിയ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ഇക്കാരണത്താൽ ധനകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.എന്നാൽ പിന്നീട് അവിടെയും ശല്യം തുടർന്നു. ഫോണിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും തുടർന്നതോടെ യുവതി മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80393/case-for-harrassment)