---
title: "പള്ളിയിലെ ഭക്ഷണശാലയിൽ നിന്ന് ചെമ്പുപാത്രം കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ"
english_title: "two arrested for theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80352/two-arrested-for-theft"
published_at: "2022-11-15T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637351e500bd1_news-card.jpg"
keywords: []
---

# പള്ളിയിലെ ഭക്ഷണശാലയിൽ നിന്ന് ചെമ്പുപാത്രം കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **കൂത്തുപറമ്പ്:** പള്ളിയിൽ കവർച്ച നടത്തി ചെമ്പു പാത്രങ്ങളും മറ്റും ബൈക്കിൽകടത്തി കൊണ്ടുപോയ മോഷ്ടാക്കൾ അറസ്റ്റിൽ. കാപ്പാ കേസിൽ നാടുകടത്തിയ നിരവധി കേസിലെ പ്രതി തമിഴ്നാട് സ്വദേശിയും വേങ്ങാട് താമസക്കാരനുമായ വി.മഞ്ചുനാഥ് കൂട്ടാളി വേങ്ങാട് കോട്ടയാറിലെ പി.വി.നിധിൻ എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.വി.വി. ദീപ്തി, സിവിൽ പോലീസ് ഓഫീസർ പ്രശോഭ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 13 ന് പുലർച്ചെ നെരുവമ്പായി കാടം കുന്നിലെ പള്ളിയിലെ കിച്ചണിൽ നിന്ന് 50,000 രൂപയോളം വിലവരുന്ന ചെമ്പ് പാത്രങ്ങളും മറ്റും കവർച്ച ചെയ്ത സംഘം കെ.എൽ.58. എ.എഫ്. 4359 നമ്പർ ബൈക്കിൽ കടത്തികൊണ്ടു പോകുകയായിരുന്നു. മോഷണത്തെതുടർന്ന് പള്ളിക്കമ്മിറ്റി ഭാരവാഹി കോമത്ത് മൊയ്തു കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ 13 ന് രാത്രി 12.50 ന് പ്രതികൾ മോഷണം നടത്തുന്നത് നിരീക്ഷണ ക്യാമറയിൽ നിന്നു ലഭിച്ചു. ദൃശ്യത്തിൽ നിന്ന് ലഭിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ട നിലയിൽപാലാഴിയിൽ വെച്ച് പോലീസ് കണ്ടെത്തി.തുടർന്ന് മഞ്ചുനാഥനെ പോലീസ് സ്ഥലത്ത് വെച്ച് പിടികൂടുകയും ചോദ്യം ചെയ്യലിൽ കൂട്ടുപ്രതിയെ പിടികൂടുകയുമായിരുന്നു. പോലീസ് പിടിയിലായ മഞ്ചുനാഥൻ ബോംബേറ്’, പോക്സോ കേസ്, ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

**കൂത്തുപറമ്പ്:** പള്ളിയിൽ കവർച്ച നടത്തി ചെമ്പു പാത്രങ്ങളും മറ്റും ബൈക്കിൽകടത്തി കൊണ്ടുപോയ മോഷ്ടാക്കൾ അറസ്റ്റിൽ. കാപ്പാ കേസിൽ നാടുകടത്തിയ നിരവധി കേസിലെ പ്രതി തമിഴ്നാട് സ്വദേശിയും വേങ്ങാട് താമസക്കാരനുമായ വി.മഞ്ചുനാഥ് കൂട്ടാളി വേങ്ങാട് കോട്ടയാറിലെ പി.വി.നിധിൻ എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.വി.വി. ദീപ്തി, സിവിൽ പോലീസ് ഓഫീസർ പ്രശോഭ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 13 ന് പുലർച്ചെ നെരുവമ്പായി കാടം കുന്നിലെ പള്ളിയിലെ കിച്ചണിൽ നിന്ന് 50,000 രൂപയോളം വിലവരുന്ന ചെമ്പ് പാത്രങ്ങളും മറ്റും കവർച്ച ചെയ്ത സംഘം കെ.എൽ.58. എ.എഫ്. 4359 നമ്പർ ബൈക്കിൽ കടത്തികൊണ്ടു പോകുകയായിരുന്നു. മോഷണത്തെതുടർന്ന് പള്ളിക്കമ്മിറ്റി ഭാരവാഹി കോമത്ത് മൊയ്തു കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ 13 ന് രാത്രി 12.50 ന് പ്രതികൾ മോഷണം നടത്തുന്നത് നിരീക്ഷണ ക്യാമറയിൽ നിന്നു ലഭിച്ചു. ദൃശ്യത്തിൽ നിന്ന് ലഭിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ട നിലയിൽപാലാഴിയിൽ വെച്ച് പോലീസ് കണ്ടെത്തി.തുടർന്ന് മഞ്ചുനാഥനെ പോലീസ് സ്ഥലത്ത് വെച്ച് പിടികൂടുകയും ചോദ്യം ചെയ്യലിൽ കൂട്ടുപ്രതിയെ പിടികൂടുകയുമായിരുന്നു. പോലീസ് പിടിയിലായ മഞ്ചുനാഥൻ ബോംബേറ്’, പോക്സോ കേസ്, ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80352/two-arrested-for-theft)