---
title: "സലാം പാപ്പിനിശ്ശേരിയുടെ 'കാലം പറഞ്ഞ വില്ലൻ' എന്ന പുസ്തകം വി.ഡി.സതീഷൻ പ്രകാശനം ചെയ്തു "
english_title: "book of salam pappinissery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80206/book-of-salam-pappinissery"
published_at: "2022-11-14T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372143f4aa90_news-card.jpg"
keywords: []
---

# സലാം പാപ്പിനിശ്ശേരിയുടെ 'കാലം പറഞ്ഞ വില്ലൻ' എന്ന പുസ്തകം വി.ഡി.സതീഷൻ പ്രകാശനം ചെയ്തു 

> **Lead Summary:** **ഷാർജ: **കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി എഴുതിയ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സലാം പാപ്പിനിശ്ശേരിയുടെ കൃതി മഹാമാരിക്കാലത്തെ അനുഭവങ്ങളുടെയും സേവന മുഖത്തിന്റെയും അനുഭവങ്ങൾ പങ്കു വെക്കുന്ന പുസ്തകമാണെന്നും ഇത്തരം സ്നേഹ ഹൃദയങ്ങളെ നാം തിരിച്ചറിയണമെന്നും പ്രകാശന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിശദമാക്കി. കോവിഡ് കാലത്തു വിമാന സർവീസുകൾ നിലച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെട്ട നിരവധിയാളുകൾക്ക് നാടണയുന്നതിനായി ചാർട്ടർ ഫ്‌ളൈറ്റ് വിമാനം എന്ന ആശയം കൊണ്ടുവന്നതിന്റെയും സൗജന്യ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സഹായങ്ങൾ ഒരുക്കിയതിന്റെയും, അഗ്നിപരീക്ഷണമായ നീറ്റ്, ജെഇഇ എക്‌സാം സെന്ററുകൾ യുഎഇയിൽ നടപ്പിലാക്കുന്നതിന് സുപ്രീം കോടതിയിൽ കേസ് നടത്തിയതിന്റെയും നേർക്കാഴ്ചകൾ പുസ്തകത്തിൽ വിശദമാക്കുന്നു. കൊറോണ നൽകിയ വത്യസ്തമായ അനുഭവങ്ങളുടെ സമാഹാരമാണ് കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം. പ്രമുഖ പബ്ലിഷറായ വചനം ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ.എ.റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ , ഫിറോസ് കുന്നുംപറമ്പിൽ , ഡോ. ഇ.പി. ജോൺസൺ, വി.ടി. സലിം, ബഷീർ തിക്കോടി, പുന്നക്കൻ മുഹമ്മദലി, ഇബ്രാഹിം എളേറ്റിൽ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷനിൽ പള്ളിയിൽ, ശ്രീധരൻ പ്രസാദ്, താലിബ് കുഞ്ഞുമോൻ, സിദ്ദീഖ് കുറ്റിക്കാട്ടൂർ (വചനം ബുക്സ്), ഫൈസൽ മാങ്ങാട്, മുന്ദിർ കൽപകഞ്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

## Article Content

**ഷാർജ: **കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി എഴുതിയ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സലാം പാപ്പിനിശ്ശേരിയുടെ കൃതി മഹാമാരിക്കാലത്തെ അനുഭവങ്ങളുടെയും സേവന മുഖത്തിന്റെയും അനുഭവങ്ങൾ പങ്കു വെക്കുന്ന പുസ്തകമാണെന്നും ഇത്തരം സ്നേഹ ഹൃദയങ്ങളെ നാം തിരിച്ചറിയണമെന്നും പ്രകാശന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിശദമാക്കി. കോവിഡ് കാലത്തു വിമാന സർവീസുകൾ നിലച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെട്ട നിരവധിയാളുകൾക്ക് നാടണയുന്നതിനായി ചാർട്ടർ ഫ്‌ളൈറ്റ് വിമാനം എന്ന ആശയം കൊണ്ടുവന്നതിന്റെയും സൗജന്യ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സഹായങ്ങൾ ഒരുക്കിയതിന്റെയും, അഗ്നിപരീക്ഷണമായ നീറ്റ്, ജെഇഇ എക്‌സാം സെന്ററുകൾ യുഎഇയിൽ നടപ്പിലാക്കുന്നതിന് സുപ്രീം കോടതിയിൽ കേസ് നടത്തിയതിന്റെയും നേർക്കാഴ്ചകൾ പുസ്തകത്തിൽ വിശദമാക്കുന്നു. കൊറോണ നൽകിയ വത്യസ്തമായ അനുഭവങ്ങളുടെ സമാഹാരമാണ് കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം. പ്രമുഖ പബ്ലിഷറായ വചനം ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ.എ.റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ , ഫിറോസ് കുന്നുംപറമ്പിൽ , ഡോ. ഇ.പി. ജോൺസൺ, വി.ടി. സലിം, ബഷീർ തിക്കോടി, പുന്നക്കൻ മുഹമ്മദലി, ഇബ്രാഹിം എളേറ്റിൽ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷനിൽ പള്ളിയിൽ, ശ്രീധരൻ പ്രസാദ്, താലിബ് കുഞ്ഞുമോൻ, സിദ്ദീഖ് കുറ്റിക്കാട്ടൂർ (വചനം ബുക്സ്), ഫൈസൽ മാങ്ങാട്, മുന്ദിർ കൽപകഞ്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80206/book-of-salam-pappinissery)