---
title: "സർഗ്ഗ വസന്തം തീർത്ത് കരിമ്പം ക്ലസ്റ്റർ സർഗലയം സമാപിച്ചു: ചുഴലി ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കി"
english_title: "karimbam cluster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80159/karimbam-cluster"
published_at: "2022-11-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371e67db48e6_vac.jpg"
keywords: []
---

# സർഗ്ഗ വസന്തം തീർത്ത് കരിമ്പം ക്ലസ്റ്റർ സർഗലയം സമാപിച്ചു: ചുഴലി ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കി

> **Lead Summary:** എസ്. കെ. എസ് എസ് എഫ് കരിമ്പം ക്ലസ്റ്റർ കമ്മിറ്റി മഴൂർ വാദിനൂറിൽ സംഘടിപ്പിച്ച സർഗലയം കലാ സാഹിത്യ മത്സരം സമാപിച്ചു. 281 പോയിന്റ് നേടി ചുഴലി ശാഖ ഒന്നാം സ്ഥാനവും 269 പോയിന്റ് നേടി ചൊർക്കള ശാഖ രണ്ടാം സ്ഥാനവും 231 പോയിന്റ് നേടി പള്ളിവയൽ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 43 ഇനങ്ങളിലായി കിഡ്ഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 150 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. മഴൂർ മഹല്ല് പ്രസിഡന്റ് അഹ്മദ് പതാക ഉയർത്തി. മേഖല പ്രസിഡന്റ് ഹാരിസ് ഫൈസി ഓവറോൾ വിതരണം ചെയ്തു ഇസ്സുദ്ധീൻ ഫൈസി പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. സലാം റഹ്മാനി. ഷൌക്കത്ത് മഴൂർ, മുസ്തഫ കുറ്റിക്കോൽ, ഷക്കീർ, മുഹമ്മദലി അസ്അദി, സിറാജ് മാസ്റ്റർ, അസ്‌ലം, ആദിൽ മഴൂർ തുടങ്ങിയവർ പങ്കെടുത്തു. മുദസ്സിർ ചുഴലി സ്വാഗതവും സവാദ് മൗലവി നന്ദിയും പറഞ്ഞു.

## Article Content

എസ്. കെ. എസ് എസ് എഫ് കരിമ്പം ക്ലസ്റ്റർ കമ്മിറ്റി മഴൂർ വാദിനൂറിൽ സംഘടിപ്പിച്ച സർഗലയം കലാ സാഹിത്യ മത്സരം സമാപിച്ചു. 281 പോയിന്റ് നേടി ചുഴലി ശാഖ ഒന്നാം സ്ഥാനവും 269 പോയിന്റ് നേടി ചൊർക്കള ശാഖ രണ്ടാം സ്ഥാനവും 231 പോയിന്റ് നേടി പള്ളിവയൽ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 43 ഇനങ്ങളിലായി കിഡ്ഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 150 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. മഴൂർ മഹല്ല് പ്രസിഡന്റ് അഹ്മദ് പതാക ഉയർത്തി. മേഖല പ്രസിഡന്റ് ഹാരിസ് ഫൈസി ഓവറോൾ വിതരണം ചെയ്തു ഇസ്സുദ്ധീൻ ഫൈസി പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. സലാം റഹ്മാനി. ഷൌക്കത്ത് മഴൂർ, മുസ്തഫ കുറ്റിക്കോൽ, ഷക്കീർ, മുഹമ്മദലി അസ്അദി, സിറാജ് മാസ്റ്റർ, അസ്‌ലം, ആദിൽ മഴൂർ തുടങ്ങിയവർ പങ്കെടുത്തു. മുദസ്സിർ ചുഴലി സ്വാഗതവും സവാദ് മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80159/karimbam-cluster)