---
title: "പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു"
english_title: "pappinissery kalolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80158/pappinissery-kalolsavam"
published_at: "2022-11-14T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371e553e07f1_vac.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കല്യാശ്ശേരി: **പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം കേരള നിയമസഭാ സ്പീക്കർ ശ്രീ.എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്യാശ്ശേരി എം.എൽ എ ശ്രീ.എം വിജിൻ ആധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ 81 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം പേർ കലോത്സവത്തിൽ മാറ്റുരയ്ക്കും. 4ദിവസങ്ങളിലായി നടക്കുന്ന മേളക്ക് 11 വേദികൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പി.വി.വിനോദ് കുമാർ അറിയിച്ചു. മേളക്കെത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ടി.ടി.ബാലകൃഷ്ണൻ പറഞ്ഞു. കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് NCC ഓഫീസർ ശ്രീ.സജികുമാർ കൊട്ടോടി അറിയിച്ചു.

## Article Content

**കല്യാശ്ശേരി: **പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം കേരള നിയമസഭാ സ്പീക്കർ ശ്രീ.എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്യാശ്ശേരി എം.എൽ എ ശ്രീ.എം വിജിൻ ആധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ 81 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം പേർ കലോത്സവത്തിൽ മാറ്റുരയ്ക്കും. 4ദിവസങ്ങളിലായി നടക്കുന്ന മേളക്ക് 11 വേദികൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പി.വി.വിനോദ് കുമാർ അറിയിച്ചു. മേളക്കെത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ടി.ടി.ബാലകൃഷ്ണൻ പറഞ്ഞു. കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് NCC ഓഫീസർ ശ്രീ.സജികുമാർ കൊട്ടോടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80158/pappinissery-kalolsavam)