---
title: "തൃക്കാക്കര കൂട്ട ബലാൽസംഗക്കേസിൽ പിടിയിലായ സി ഐ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നയാൾ"
english_title: "thrikkakkara rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80148/thrikkakkara-rape-case"
published_at: "2022-11-14T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371d7803af04_vac.jpg"
keywords: []
---

# തൃക്കാക്കര കൂട്ട ബലാൽസംഗക്കേസിൽ പിടിയിലായ സി ഐ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നയാൾ

> **Lead Summary:** **ബേപ്പൂര്‍/കാക്കനാട്:** കൂട്ടബലാത്സംഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിനെ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി. ഞായറാഴ്ച രാവിലെ തൃക്കാക്കര ഇന്‍സ്‌പെക്ടറും സംഘവും ചാലിയത്തെ ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യംചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. പോലീസ് സംഘം ബേപ്പൂരില്‍നിന്ന് കൊച്ചിയില്‍ തിരിച്ചെത്തിയശേഷം സുനുവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ എറണാകുളം ഡി.സി.പി.ക്കാണ് പരാതിനല്‍കിയത്. വനിതാസെല്‍ എസ്.ഐ. യുവതിയുടെ മൊഴി രേഖപ്പെടുത്തി. 

## Article Content

**ബേപ്പൂര്‍/കാക്കനാട്:** കൂട്ടബലാത്സംഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിനെ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി. ഞായറാഴ്ച രാവിലെ തൃക്കാക്കര ഇന്‍സ്‌പെക്ടറും സംഘവും ചാലിയത്തെ ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യംചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. പോലീസ് സംഘം ബേപ്പൂരില്‍നിന്ന് കൊച്ചിയില്‍ തിരിച്ചെത്തിയശേഷം സുനുവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ എറണാകുളം ഡി.സി.പി.ക്കാണ് പരാതിനല്‍കിയത്. വനിതാസെല്‍ എസ്.ഐ. യുവതിയുടെ മൊഴി രേഖപ്പെടുത്തി. 

കൊച്ചി മരട് സ്വദേശിയായ സി.ഐ. പി.ആര്‍. സുനു നേരത്തേയും ബലാത്സംഗക്കേസില്‍ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനില്‍ ജോലിചെയ്യവേ, പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവതിയെ ബലാത്സംഗംചെയ്‌തെന്നായിരുന്നു പരാതി. ഈ കേസില്‍ ഇയാള്‍ റിമാന്‍ഡിലായിട്ടുണ്ട്. തുടര്‍ന്നാണ് കോഴിക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നയാളാണ് സുനു. സർവീസിനിടയിൽ ഇദ്ദേഹത്തിനെതിരെ ദീർഘാകാലം നീണ്ടുനിന്ന ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80148/thrikkakkara-rape-case)