---
title: "പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ കോട്ടയം അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായി"
english_title: "kottayam shelter home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80146/kottayam-shelter-home"
published_at: "2022-11-14T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371d2519e981_vac.jpg"
keywords: []
---

# പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ കോട്ടയം അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായി

> **Lead Summary:** കോട്ടയം മാങ്ങാനത്ത് പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി അധികൃതര്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്‌കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെയായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. ശിശുദിനം ആയതുകൊണ്ട് അഭയകേന്ദ്രത്തില്‍ രാത്രി വൈകിയും പരിപാടികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവര്‍ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാല്‍, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോള്‍ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 50ലധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. വലിയ മതില്‍ക്കെട്ടുള്ള ഒരു സ്ഥലം കൂടിയാണ് അഭയകേന്ദ്രം. അതുകൊണ്ടു തന്നെ മതില്‍ ചാടി ഇവര്‍ക്ക് പോകാന്‍ കഴിയുമോ എന്നുള്ളത് സംശയകരമാണ്.

## Article Content

കോട്ടയം മാങ്ങാനത്ത് പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി അധികൃതര്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്‌കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെയായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. ശിശുദിനം ആയതുകൊണ്ട് അഭയകേന്ദ്രത്തില്‍ രാത്രി വൈകിയും പരിപാടികള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവര്‍ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാല്‍, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോള്‍ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 50ലധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. വലിയ മതില്‍ക്കെട്ടുള്ള ഒരു സ്ഥലം കൂടിയാണ് അഭയകേന്ദ്രം. അതുകൊണ്ടു തന്നെ മതില്‍ ചാടി ഇവര്‍ക്ക് പോകാന്‍ കഴിയുമോ എന്നുള്ളത് സംശയകരമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80146/kottayam-shelter-home)