---
title: "തളിപ്പറമ്പിൽ സൂപ്പർമാർക്കറ്റിന്റെ വരാന്തയിൽ നിന്നും പാൽ മോഷ്ടിക്കുന്നത് പതിവ്: സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "milk theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80100/milk-theft"
published_at: "2022-11-13T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63710a7e2a0f7_,.jpg"
keywords: []
---

# തളിപ്പറമ്പിൽ സൂപ്പർമാർക്കറ്റിന്റെ വരാന്തയിൽ നിന്നും പാൽ മോഷ്ടിക്കുന്നത് പതിവ്: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** തളിപ്പറമ്പിൽ സൂപ്പർമാർക്കറ്റിന്റെ വരാന്തയിൽ നിന്നും പാക്കറ്റ് പാൽ മോഷണം. കട തുറക്കുന്നതിനു മുൻപ് ഇറക്കുന്ന പാലാണ് മോഷണം പോകുന്നത്. മോഷണം സിസിടിവി ദൃശ്യത്തിൽ കണ്ടതോടെയാണ് സംഭവം അറിയുന്നത്. ഭ്രാന്തൻ കുന്നിലെ കരപ്പാത്ത് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള എസ് സൂപ്പർമാർക്കറ്റിൽ ആണ് സംഭവം. സൂപ്പർമാർക്കറ്റ് തുറക്കുന്നതിന് മുൻപ് എത്തുന്ന പാൽ വരാന്തയിൽ സൂക്ഷിക്കുന്നത് പതിവാണ്. ഇത് മുതലെടുത്ത മോഷ്ട്ടാവ് പാൽ മോഷണവും പതിവാക്കി. സംഭവം ശ്രദ്ധയിൽ പെട്ടത്തോടെ സി സി ടി വി നിരീക്ഷിച്ചത്തോടെയാണ് കാര്യം മനസ്സിലായത്. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സൂപ്പർ മാർക്കറ്റ് ഉടമ

## Article Content

തളിപ്പറമ്പിൽ സൂപ്പർമാർക്കറ്റിന്റെ വരാന്തയിൽ നിന്നും പാക്കറ്റ് പാൽ മോഷണം. കട തുറക്കുന്നതിനു മുൻപ് ഇറക്കുന്ന പാലാണ് മോഷണം പോകുന്നത്. മോഷണം സിസിടിവി ദൃശ്യത്തിൽ കണ്ടതോടെയാണ് സംഭവം അറിയുന്നത്. ഭ്രാന്തൻ കുന്നിലെ കരപ്പാത്ത് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള എസ് സൂപ്പർമാർക്കറ്റിൽ ആണ് സംഭവം. സൂപ്പർമാർക്കറ്റ് തുറക്കുന്നതിന് മുൻപ് എത്തുന്ന പാൽ വരാന്തയിൽ സൂക്ഷിക്കുന്നത് പതിവാണ്. ഇത് മുതലെടുത്ത മോഷ്ട്ടാവ് പാൽ മോഷണവും പതിവാക്കി. സംഭവം ശ്രദ്ധയിൽ പെട്ടത്തോടെ സി സി ടി വി നിരീക്ഷിച്ചത്തോടെയാണ് കാര്യം മനസ്സിലായത്. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സൂപ്പർ മാർക്കറ്റ് ഉടമ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80100/milk-theft)