---
title: "തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം അനുവദിക്കുക; കേരള ഫയർ സർവ്വീസ് അസോസിയേഷൻ സമ്മേളനം "
english_title: "kerala fire station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80085/kerala-fire-station"
published_at: "2022-11-13T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370fc9f95cca_vac.jpg"
keywords: []
---

# തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം അനുവദിക്കുക; കേരള ഫയർ സർവ്വീസ് അസോസിയേഷൻ സമ്മേളനം 

> **Lead Summary:** തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിന് വേണ്ടി കാഞ്ഞിരങ്ങാട് അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകണമെന്ന് കേരള ഫയർ സർവ്വീസ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ്.എസ് എ യുടെ യൂനിറ്റിലെ മുതിർന്ന അംഗം കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. നിലയത്തിൽ വച്ച് നടന്ന സമ്മേളനം കെ.എഫ്.എസ് എ സംസ്ഥാന പ്രസിഡണ്ട് ഒ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ബഹു കേരള മുഖ്യമന്ത്രിയുടെ 2022 ലെ അഗ്നിശമന സേവാ മെഡലിന് അർഹനായ ഗ്രേഡ് ASTO സി.വി.ബാലചന്ദ്രനെ സമ്മേളനത്തിൽ ആദരിച്ചു. എ.സിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് കെ.രാജീവൻ നന്ദി രേഖപ്പെടുത്തി. കെ.എഫ്.എസ് എ കണ്ണൂർ മേഖലാ സെക്രട്ടറി ബൈജു കോട്ടായി, ടി.വി.പ്രകാശൻ , കെ.വി സഹദേവൻ, എ.എഫ്. ഷിജോ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീകാന്ത് പവിത്രൻ(ലോക്കൽ കൺവീനർ), പി.വി.ഗിരീഷ്, എ.സിനീഷ് ( മേഖലാ പ്രതിനിധികൾ) വി.വി. പ്രിയേഷ് (ട്രഷറർ)

## Article Content

തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിന് വേണ്ടി കാഞ്ഞിരങ്ങാട് അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിച്ചു നൽകണമെന്ന് കേരള ഫയർ സർവ്വീസ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ്.എസ് എ യുടെ യൂനിറ്റിലെ മുതിർന്ന അംഗം കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. നിലയത്തിൽ വച്ച് നടന്ന സമ്മേളനം കെ.എഫ്.എസ് എ സംസ്ഥാന പ്രസിഡണ്ട് ഒ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ബഹു കേരള മുഖ്യമന്ത്രിയുടെ 2022 ലെ അഗ്നിശമന സേവാ മെഡലിന് അർഹനായ ഗ്രേഡ് ASTO സി.വി.ബാലചന്ദ്രനെ സമ്മേളനത്തിൽ ആദരിച്ചു. എ.സിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് കെ.രാജീവൻ നന്ദി രേഖപ്പെടുത്തി. കെ.എഫ്.എസ് എ കണ്ണൂർ മേഖലാ സെക്രട്ടറി ബൈജു കോട്ടായി, ടി.വി.പ്രകാശൻ , കെ.വി സഹദേവൻ, എ.എഫ്. ഷിജോ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീകാന്ത് പവിത്രൻ(ലോക്കൽ കൺവീനർ), പി.വി.ഗിരീഷ്, എ.സിനീഷ് ( മേഖലാ പ്രതിനിധികൾ) വി.വി. പ്രിയേഷ് (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80085/kerala-fire-station)