---
title: "8 ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു"
english_title: "pattuvam keralolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/80019/pattuvam-keralolsavam"
published_at: "2022-11-13T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370956b8860b_news-card.jpg"
keywords: []
---

# 8 ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **എട്ട് ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു. കേരളോത്സവത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ ഗെയിംസ് ഇനത്തിൽ ഫുട്ബോൾ മത്സരം അരങ്ങേറി. അരിയിൽ വെള്ളിക്കീലിലെ പട്ടുവം ടർഫിലാണ് ഫുടുമ്പോൾ മത്സരം നടന്നത്. 19 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഫുടുമ്പോൾ മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. ഹാമീദ് മാസ്റ്റർ, കെ.നാസർ, ടി.പ്രദീപൻ, സംഘാടക സമിതി ഗ്രൂപ്പ് കൺവീനർ പി.കെ.രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി പി.വി.അനിൽകുമാർ സ്വാഗതം പറഞ്ഞു

## Article Content

**തളിപ്പറമ്പ്: **എട്ട് ദിവസം നീണ്ടു നിൽക്കുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കം കുറിച്ചു. കേരളോത്സവത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ ഗെയിംസ് ഇനത്തിൽ ഫുട്ബോൾ മത്സരം അരങ്ങേറി. അരിയിൽ വെള്ളിക്കീലിലെ പട്ടുവം ടർഫിലാണ് ഫുടുമ്പോൾ മത്സരം നടന്നത്. 19 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഫുടുമ്പോൾ മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. ഹാമീദ് മാസ്റ്റർ, കെ.നാസർ, ടി.പ്രദീപൻ, സംഘാടക സമിതി ഗ്രൂപ്പ് കൺവീനർ പി.കെ.രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി പി.വി.അനിൽകുമാർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/80019/pattuvam-keralolsavam)