---
title: "തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവതികളായ സംരംഭകർക്ക്‌ സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു"
english_title: "startup workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79991/startup-workshop"
published_at: "2022-11-13T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63706c83ceff7_vac.jpg"
keywords: []
---

# തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവതികളായ സംരംഭകർക്ക്‌ സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് അസംബ്‌ളി നിയോജക മണ്ഡലത്തിലെ യുവതികളായ സംരംഭകർക്ക്‌ സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു. നവംബർ മാസം 26, 27 തീയ്യതികളിലാണ് വർക്ക്ഷോപ്പ് നടക്കുക.സംരംഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് കേരളത്തിലെ പ്രശസ്തരായവരുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് വർക്ക്ഷോപ്പിൽ പങ്കെടുക്കാം. അഭ്യസ്ത വിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് എത്തിക്കുകയും തൊഴിൽ മേഖലകൾ സൃഷ്ടിക്കുകയും, സാമ്പത്തിക സാശ്രയത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേർന്ന് സംരംഭകത്വ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നതെന്ന് തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.താല്പര്യമുള്ളവർ അവരുടെ ബയോഡാറ്റ mlaofficetaliparamba@gmail.com എന്ന ഇമെയിലിലോ,040602201010 , 7561-826236 എന്ന നമ്പറിലോ ബന്ധപ്പെടുക .

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് അസംബ്‌ളി നിയോജക മണ്ഡലത്തിലെ യുവതികളായ സംരംഭകർക്ക്‌ സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു. നവംബർ മാസം 26, 27 തീയ്യതികളിലാണ് വർക്ക്ഷോപ്പ് നടക്കുക.സംരംഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് കേരളത്തിലെ പ്രശസ്തരായവരുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് വർക്ക്ഷോപ്പിൽ പങ്കെടുക്കാം. അഭ്യസ്ത വിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് എത്തിക്കുകയും തൊഴിൽ മേഖലകൾ സൃഷ്ടിക്കുകയും, സാമ്പത്തിക സാശ്രയത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേർന്ന് സംരംഭകത്വ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നതെന്ന് തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.താല്പര്യമുള്ളവർ അവരുടെ ബയോഡാറ്റ mlaofficetaliparamba@gmail.com എന്ന ഇമെയിലിലോ,040602201010 , 7561-826236 എന്ന നമ്പറിലോ ബന്ധപ്പെടുക .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79991/startup-workshop)