---
title: "ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം ബാവുപ്പറമ്പിന്റെ വിരിമാറിലും: മെസ്സിയുടെ കട്ട്‌ ഔട്ട്‌ ഒരുങ്ങി"
english_title: "argentina fans bavupparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79940/argentina-fans-bavupparamba"
published_at: "2022-11-12T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fa82fea4bc_news-card.jpg"
keywords: []
---

# ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം ബാവുപ്പറമ്പിന്റെ വിരിമാറിലും: മെസ്സിയുടെ കട്ട്‌ ഔട്ട്‌ ഒരുങ്ങി

> **Lead Summary:** ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം ബാവുപ്പറമ്പിന്റെ വിരിമാരിലും. ഫുട്ബോളിന്റെ മിശിഹാ എന്നറിയപ്പെടുന്ന ലയണൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ റെഡി ആയിക്കഴിഞ്ഞു. ഫുട്ബോൾ ലോകത്തെ ഈ മന്ത്രികന്റെ ആരാധകർ കളിക്കായി കണ്ണും നട്ട് കാത്തിരിക്കുകയാണ്. ലോകമെങ്ങും ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കെ കേരളവും ഒട്ടും പിന്നിലല്ല. അർജന്റീന, ബ്രസീൽ, തുടങ്ങി ഇഷ്ട്ട രാജ്യങ്ങളെയും മെസ്സി, നെയ്മർ, റൊണാൾഡോ തുടങ്ങി ഇഷ്ട്ട താരങ്ങളെയും ആരാധിക്കുന്ന കേരള ജനതക്ക് ഫുട്ബോൾ എന്നത് അങ്ങേയറ്റം ആവേശം പകരുന്ന ഒന്നാണ്. ഫുട്ബാൾ പ്രേമികളുടെ കാര്യത്തിൽ കണ്ണൂർ ജില്ലയും ഒട്ടും പിന്നിലല്ല. ലോകകപ്പിനെ വരവേൽക്കാൻ ബാവുപറമ്പ അർജന്റീന ആരാധകർ തയ്യാറായിക്കഴിഞ്ഞു. ഏകദേശം 4 ദിവസത്തോളമെടുത്ത് 13000ത്തോളം രൂപ ചെലവിട്ടാണ് അർജന്റീന ഫാൻസ്‌ ബാവുപ്പറമ്പ് ഇത്തരമൊരു കട്ട്‌ ഔട്ട്‌ നിർമിച്ചത്. 25 അടി ഉയരമാണ് ഇതിനുള്ളത്. ജില്ലയിലെ തന്നെ നല്ലൊരു കട്ട്‌ ഔട്ട്‌ ആണ് ഇതെന്ന് പറയാം.

## Article Content

ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം ബാവുപ്പറമ്പിന്റെ വിരിമാരിലും. ഫുട്ബോളിന്റെ മിശിഹാ എന്നറിയപ്പെടുന്ന ലയണൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ റെഡി ആയിക്കഴിഞ്ഞു. ഫുട്ബോൾ ലോകത്തെ ഈ മന്ത്രികന്റെ ആരാധകർ കളിക്കായി കണ്ണും നട്ട് കാത്തിരിക്കുകയാണ്. ലോകമെങ്ങും ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കെ കേരളവും ഒട്ടും പിന്നിലല്ല. അർജന്റീന, ബ്രസീൽ, തുടങ്ങി ഇഷ്ട്ട രാജ്യങ്ങളെയും മെസ്സി, നെയ്മർ, റൊണാൾഡോ തുടങ്ങി ഇഷ്ട്ട താരങ്ങളെയും ആരാധിക്കുന്ന കേരള ജനതക്ക് ഫുട്ബോൾ എന്നത് അങ്ങേയറ്റം ആവേശം പകരുന്ന ഒന്നാണ്. ഫുട്ബാൾ പ്രേമികളുടെ കാര്യത്തിൽ കണ്ണൂർ ജില്ലയും ഒട്ടും പിന്നിലല്ല. ലോകകപ്പിനെ വരവേൽക്കാൻ ബാവുപറമ്പ അർജന്റീന ആരാധകർ തയ്യാറായിക്കഴിഞ്ഞു. ഏകദേശം 4 ദിവസത്തോളമെടുത്ത് 13000ത്തോളം രൂപ ചെലവിട്ടാണ് അർജന്റീന ഫാൻസ്‌ ബാവുപ്പറമ്പ് ഇത്തരമൊരു കട്ട്‌ ഔട്ട്‌ നിർമിച്ചത്. 25 അടി ഉയരമാണ് ഇതിനുള്ളത്. ജില്ലയിലെ തന്നെ നല്ലൊരു കട്ട്‌ ഔട്ട്‌ ആണ് ഇതെന്ന് പറയാം.

നൗഷാദ് മുയ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79940/argentina-fans-bavupparamba)