---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് അങ്കണവാടികൾ നവീകരിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി"
english_title: "20 lacks allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79928/20-lacks-allowed"
published_at: "2022-11-12T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f9bf299907_mv.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് അങ്കണവാടികൾ നവീകരിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് അങ്കണവാടികൾ നവീകരിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് വനിത ശിശുവികസന വകുപ്പാണ് ഫണ്ട് അനുവദിച്ചത് . പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും ശിശു സൗഹാർദ്ദ അങ്കണവാടികൾ രൂപപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ നിലവിലുള്ളവയ്ക്ക് പകരം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സർക്കാർ വിഹിതവും ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നത്. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം ആലിയാട്ട് വയൽ അങ്കണവാടിക്ക് 10 ലക്ഷം രൂപയും മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഒറപ്പൊടി അങ്കണവാടിക്ക് 10 ലക്ഷം രൂപയുമാണ് വനിത ശിശുവികസന വകുപ്പ് അനുവദിച്ച് ഭരണാനുമതി ആയത്. അങ്കണവാടിയിൽ എത്തിച്ചേരുന്ന കുട്ടിയുടെ മാനസികവും ശാരീരികവുമായ വികാസത്തിനുമായി അങ്കണവാടികളെ ശിശു സൗഹൃദമാക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ രണ്ട് അങ്കണവാടികൾക്ക് തുക അനുവദിച്ചതെന്നും തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് എത്രയും പെട്ടെന്ന് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷം തന്നെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് അങ്കണവാടികൾ നവീകരിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് വനിത ശിശുവികസന വകുപ്പാണ് ഫണ്ട് അനുവദിച്ചത് . പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും ശിശു സൗഹാർദ്ദ അങ്കണവാടികൾ രൂപപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ നിലവിലുള്ളവയ്ക്ക് പകരം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സർക്കാർ വിഹിതവും ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നത്. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം ആലിയാട്ട് വയൽ അങ്കണവാടിക്ക് 10 ലക്ഷം രൂപയും മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഒറപ്പൊടി അങ്കണവാടിക്ക് 10 ലക്ഷം രൂപയുമാണ് വനിത ശിശുവികസന വകുപ്പ് അനുവദിച്ച് ഭരണാനുമതി ആയത്. അങ്കണവാടിയിൽ എത്തിച്ചേരുന്ന കുട്ടിയുടെ മാനസികവും ശാരീരികവുമായ വികാസത്തിനുമായി അങ്കണവാടികളെ ശിശു സൗഹൃദമാക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ രണ്ട് അങ്കണവാടികൾക്ക് തുക അനുവദിച്ചതെന്നും തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് എത്രയും പെട്ടെന്ന് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷം തന്നെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79928/20-lacks-allowed)