---
title: "പാതിരാത്രിയിൽ രണ്ട് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ"
english_title: "r ratheesh arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79867/r-ratheesh-arrested"
published_at: "2022-11-12T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f45c6a6ddb_news-card.jpg"
keywords: []
---

# പാതിരാത്രിയിൽ രണ്ട് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

> **Lead Summary:** പാതിരാത്രിയിൽ കണ്ണൂർ മുൻസിപ്പൽ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു.തൃശൂർ അത്താണിയിലെ ഉദയൻ്റെ മകൻ എം.വി.ജിനു , തൃശൂർ നടുത്തറ നെല്ലിക്കുന്നിലെ ബിനോയിയുടെ മകൻ വി.വി. അക്ഷയ് എന്നിവർക്കാണ് കുത്തേറ്റത്.ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. ഒരാൾക്ക് ജനനേന്ദ്രിയത്തിനാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട തിരുവനന്തപുരം വർക്കലമുട്ടപ്പാലം സ്വദേശി ചാരുവിള പുത്തൻവീട്ടിൽ ആർ. രതീഷിനെ ടൗൺ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു . കുത്തേറ്റ പരിക്കുകളോടെ യുവാക്കളിൽ ഒരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനാശാസ്യത്തിനിടെയാണ് യുവാക്കൾക്ക് കുത്തേറ്റതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

## Article Content

പാതിരാത്രിയിൽ കണ്ണൂർ മുൻസിപ്പൽ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു.തൃശൂർ അത്താണിയിലെ ഉദയൻ്റെ മകൻ എം.വി.ജിനു , തൃശൂർ നടുത്തറ നെല്ലിക്കുന്നിലെ ബിനോയിയുടെ മകൻ വി.വി. അക്ഷയ് എന്നിവർക്കാണ് കുത്തേറ്റത്.ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. ഒരാൾക്ക് ജനനേന്ദ്രിയത്തിനാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട തിരുവനന്തപുരം വർക്കലമുട്ടപ്പാലം സ്വദേശി ചാരുവിള പുത്തൻവീട്ടിൽ ആർ. രതീഷിനെ ടൗൺ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു . കുത്തേറ്റ പരിക്കുകളോടെ യുവാക്കളിൽ ഒരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനാശാസ്യത്തിനിടെയാണ് യുവാക്കൾക്ക് കുത്തേറ്റതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79867/r-ratheesh-arrested)