---
title: "ഇന്നും മഴ കനക്കും; 9 ജില്ലകളിലും മുന്നറിയിപ്പ് "
english_title: "rain alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79858/rain-alert"
published_at: "2022-11-12T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f3dedba10b_rain.jpg"
keywords: []
---

# ഇന്നും മഴ കനക്കും; 9 ജില്ലകളിലും മുന്നറിയിപ്പ് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും മഴ തുടരും. ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തായി ഉണ്ടായ ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും മഴ തുടരും. ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തായി ഉണ്ടായ ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79858/rain-alert)