---
title: "പോക്സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്ഐയെ സസ്പെൻഡ് ചെയ്തു"
english_title: "suspension for a s i"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79857/suspension-for-a-s-i"
published_at: "2022-11-12T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f3d213f428_vac.jpg"
keywords: []
---

# പോക്സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്ഐയെ സസ്പെൻഡ് ചെയ്തു

> **Lead Summary:** **വയനാട്: **പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത കേസിൽ അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. പതിനേഴുകാരിയായ പട്ടികവിഭാ​ഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**വയനാട്: **പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത കേസിൽ അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. പതിനേഴുകാരിയായ പട്ടികവിഭാ​ഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79857/suspension-for-a-s-i)