---
title: "ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി മരിച്ചു"
english_title: "Tanker and bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79828/tanker-and-bike-accident"
published_at: "2022-11-12T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f25cd10ea6_Screenshot_2022_1112_095901-01.jpeg.jpg"
keywords: []
---

# ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. മംഗലാപുരത്ത് പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയിലാണ് അപകടം. അര്‍ജുന്‍ തല്‍ക്ഷണം മരിച്ചു. മംഗളൂരുവില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അര്‍ജുന്‍ ഇന്നലെയാണ് നാട്ടിലെത്തിയത്..കയ്യൂരില്‍ സുഹൃത്തിന്റെ വീട്ടിനടുത്ത കാവില്‍ ഇന്നലെ നടന്ന തെയ്യം ആഘോഷത്തില്‍ പങ്കെടുത്തശേഷം എടാട്ടെ അമ്മയുടെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. സി.ഗണേശന്‍-എന്‍.കെ.സരിത ദമ്പതികളുടെ മകനാണ്. അദിത്യന്‍ ഏക സഹോദരനാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. മംഗലാപുരത്ത് പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയിലാണ് അപകടം. അര്‍ജുന്‍ തല്‍ക്ഷണം മരിച്ചു. മംഗളൂരുവില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അര്‍ജുന്‍ ഇന്നലെയാണ് നാട്ടിലെത്തിയത്..കയ്യൂരില്‍ സുഹൃത്തിന്റെ വീട്ടിനടുത്ത കാവില്‍ ഇന്നലെ നടന്ന തെയ്യം ആഘോഷത്തില്‍ പങ്കെടുത്തശേഷം എടാട്ടെ അമ്മയുടെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. സി.ഗണേശന്‍-എന്‍.കെ.സരിത ദമ്പതികളുടെ മകനാണ്. അദിത്യന്‍ ഏക സഹോദരനാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79828/tanker-and-bike-accident)