---
title: "ബസ് മിന്നൽ പണിമുടക്ക് അനുവദിക്കില്ല: പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തു"
english_title: "meeting with bus owners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79825/meeting-with-bus-owners"
published_at: "2022-11-12T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f1bc557c95_vac.jpg"
keywords: []
---

# ബസ് മിന്നൽ പണിമുടക്ക് അനുവദിക്കില്ല: പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തു

> **Lead Summary:** ബസിൽ കയറുന്നതിനെച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ പോലീസ് ഇടപെടൽ. കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. രത്നകുമാർ വെള്ളിയാഴ്ച യോഗം വിളിച്ചുചേർത്തു. എ.സി.പി.യുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തൊഴിലാളി-വിദ്യാർഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു. ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും മിന്നൽ പണിമുടക്ക് നടത്തിയാൽ തൊഴിലാളികളെയും ബസും കസ്റ്റഡിയിൽ എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണർ യോഗത്തിൽ അറിയിച്ചു. വിദ്യാർഥികളും നിയമം കൈയിലെടുക്കരുത്. പരാതികൾ ഉണ്ടായാൽ പോലീസിനെയോ മോട്ടോർ വാഹന വകുപ്പ് അധികൃതരെയോ ഉടൻ വിവരമറിയിക്കുക. ബസ് ജീവനക്കാരോ വിദ്യാർഥികളോ അക്രമത്തിന് മുതിർന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന്‌ കർശന നടപടിയുണ്ടാകും. ഇരുവിഭാഗവും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കണം -യോഗം നിർദേശിച്ചു ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം ചെറുക്കാൻ പോലീസ് പരിശോധന നടത്തും. മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും ബസോടിക്കുന്നത് പിടിക്കപ്പെട്ടാൽ കസ്റ്റഡിയിലെടുത്ത് തുടർനടപടിയുണ്ടാകും. ലൈസൻസ് റദ്ദാക്കും. യോഗത്തിൽ ബസുടമകളെ പ്രതിനിധീകരിച്ച് രാജ്‌കുമാർ കരുവാരത്ത്, പി.കെ. പവിത്രൻ, എം.കെ. പവിത്രൻ, കെ.പി. മോഹനൻ, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കാരായി രാജൻ, എം. മോഹനൻ (സി.ഐ.ടി.യു.), വി.വി. ശശീന്ദ്രൻ, പി. പദ്മനാഭൻ (ഐ.എൻ.ടി.യു.സി.), താവം ബാലകൃഷ്ണൻ, പി. പ്രസാദ് (എ.ഐ.ടി.യു.സി.), ആലിക്കുഞ്ഞി പന്നിയൂർ (എസ്.ടി.യു.), കെ. പ്രശാന്തൻ (ബി.എം.എസ്.), വിദ്യാർഥി പ്രതിനിധികളായി ടി.എസ്. സഞ്ജീവ് (എസ്.എഫ്.ഐ.), യൂനസ് പടന്നോട്ട് (എം.എസ്.എഫ്.), സി. ജസ്വന്ത് (എ.ഐ.എസ്.എഫ്.) തുടങ്ങിയവർ പങ്കെടുത്തു.

## Article Content

ബസിൽ കയറുന്നതിനെച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ പോലീസ് ഇടപെടൽ. കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. രത്നകുമാർ വെള്ളിയാഴ്ച യോഗം വിളിച്ചുചേർത്തു. എ.സി.പി.യുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തൊഴിലാളി-വിദ്യാർഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു. ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും മിന്നൽ പണിമുടക്ക് നടത്തിയാൽ തൊഴിലാളികളെയും ബസും കസ്റ്റഡിയിൽ എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണർ യോഗത്തിൽ അറിയിച്ചു. വിദ്യാർഥികളും നിയമം കൈയിലെടുക്കരുത്. പരാതികൾ ഉണ്ടായാൽ പോലീസിനെയോ മോട്ടോർ വാഹന വകുപ്പ് അധികൃതരെയോ ഉടൻ വിവരമറിയിക്കുക. ബസ് ജീവനക്കാരോ വിദ്യാർഥികളോ അക്രമത്തിന് മുതിർന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന്‌ കർശന നടപടിയുണ്ടാകും. ഇരുവിഭാഗവും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കണം -യോഗം നിർദേശിച്ചു ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം ചെറുക്കാൻ പോലീസ് പരിശോധന നടത്തും. മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും ബസോടിക്കുന്നത് പിടിക്കപ്പെട്ടാൽ കസ്റ്റഡിയിലെടുത്ത് തുടർനടപടിയുണ്ടാകും. ലൈസൻസ് റദ്ദാക്കും. യോഗത്തിൽ ബസുടമകളെ പ്രതിനിധീകരിച്ച് രാജ്‌കുമാർ കരുവാരത്ത്, പി.കെ. പവിത്രൻ, എം.കെ. പവിത്രൻ, കെ.പി. മോഹനൻ, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കാരായി രാജൻ, എം. മോഹനൻ (സി.ഐ.ടി.യു.), വി.വി. ശശീന്ദ്രൻ, പി. പദ്മനാഭൻ (ഐ.എൻ.ടി.യു.സി.), താവം ബാലകൃഷ്ണൻ, പി. പ്രസാദ് (എ.ഐ.ടി.യു.സി.), ആലിക്കുഞ്ഞി പന്നിയൂർ (എസ്.ടി.യു.), കെ. പ്രശാന്തൻ (ബി.എം.എസ്.), വിദ്യാർഥി പ്രതിനിധികളായി ടി.എസ്. സഞ്ജീവ് (എസ്.എഫ്.ഐ.), യൂനസ് പടന്നോട്ട് (എം.എസ്.എഫ്.), സി. ജസ്വന്ത് (എ.ഐ.എസ്.എഫ്.) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79825/meeting-with-bus-owners)