---
title: "ചരിത്ര പ്രസിദ്ധമായ പാലത്തുംകര റമളാൻ ശൈഖിൻ്റെ ആണ്ടു നേർച്ച ഇന്ന് "
english_title: "Palathumkara "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79799/palathumkara"
published_at: "2022-11-11T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e8a5b635a1_IMG-20221111-WA0120.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ പാലത്തുംകര റമളാൻ ശൈഖിൻ്റെ ആണ്ടു നേർച്ച ഇന്ന് 

> **Lead Summary:** ചരിത്ര പ്രസിദ്ധമായ പാലത്തുംകര റമളാൻ ശൈഖിൻ്റെ 151 മത് ആണ്ടു നേർച്ച ശനിയാഴ്ച എം മുഹമ്മദ് സഅദിയുടെ (പാലത്തുംകര തങ്ങൾ) നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും. ഉച്ചക്ക് 12 മണിക്ക് വയൽ പള്ളി റമളാൻ ശൈഖ് മഖാമിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സയ്യിദ് പി.കെ.കെ തങ്ങൾ നേതൃത്വം നൽകും. 1.30ന് റമളാൻ ശൈഖിൻ്റെ വീട്ടിൽ വെച്ച് നടക്കുന്ന ശാദുലി റാതീബിന് അബ്ദുല്ല സഖാഫി നെല്ലിക്കപ്പാലം, നാല് മണിക്ക് നടക്കുന്ന രിഫായി റാത്തീബിന് അബ്ദുറശീദ് ദാരിമി, മഗ്‌രിബിന് ശേഷം നടക്കുന്ന ബുർദ മജ്‌ലിസിന് അബ്ദുസമദ് അമാനി പട്ടുവം, എട്ട് മണിക്ക് നടക്കുന്ന മുഹ്‌യദ്ദീൻ റാതീബിന് ബഷീർ സഅദി നുച്യാട്, സമാപന പ്രാർത്ഥനക്ക് സയ്യിദ് ഉവൈസ് തങ്ങൾ എന്നിവർ നേതത്വം നൽകും. സയ്യിദ് മശ്ഹൂർ തങ്ങൾ വളപട്ടണം, സയ്യിദ് മുത്തുക്കോയ തങ്ങൾ നൂഞ്ഞേരി, സയ്യിദ് കോയക്കുട്ടി ശിഹാബ് തങ്ങൾ, സയ്യിദ് ഹാഫിസ് ഇബ്രാഹിം മശ്ഹൂർ തങ്ങൾ, അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, അബ്ദുസ്സമദ് ബാഖവി എന്നിവർ പങ്കെടുക്കും.

## Article Content

ചരിത്ര പ്രസിദ്ധമായ പാലത്തുംകര റമളാൻ ശൈഖിൻ്റെ 151 മത് ആണ്ടു നേർച്ച ശനിയാഴ്ച എം മുഹമ്മദ് സഅദിയുടെ (പാലത്തുംകര തങ്ങൾ) നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും. ഉച്ചക്ക് 12 മണിക്ക് വയൽ പള്ളി റമളാൻ ശൈഖ് മഖാമിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സയ്യിദ് പി.കെ.കെ തങ്ങൾ നേതൃത്വം നൽകും. 1.30ന് റമളാൻ ശൈഖിൻ്റെ വീട്ടിൽ വെച്ച് നടക്കുന്ന ശാദുലി റാതീബിന് അബ്ദുല്ല സഖാഫി നെല്ലിക്കപ്പാലം, നാല് മണിക്ക് നടക്കുന്ന രിഫായി റാത്തീബിന് അബ്ദുറശീദ് ദാരിമി, മഗ്‌രിബിന് ശേഷം നടക്കുന്ന ബുർദ മജ്‌ലിസിന് അബ്ദുസമദ് അമാനി പട്ടുവം, എട്ട് മണിക്ക് നടക്കുന്ന മുഹ്‌യദ്ദീൻ റാതീബിന് ബഷീർ സഅദി നുച്യാട്, സമാപന പ്രാർത്ഥനക്ക് സയ്യിദ് ഉവൈസ് തങ്ങൾ എന്നിവർ നേതത്വം നൽകും. സയ്യിദ് മശ്ഹൂർ തങ്ങൾ വളപട്ടണം, സയ്യിദ് മുത്തുക്കോയ തങ്ങൾ നൂഞ്ഞേരി, സയ്യിദ് കോയക്കുട്ടി ശിഹാബ് തങ്ങൾ, സയ്യിദ് ഹാഫിസ് ഇബ്രാഹിം മശ്ഹൂർ തങ്ങൾ, അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, അബ്ദുസ്സമദ് ബാഖവി എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79799/palathumkara)