---
title: "ദേശീയപാത വികസനം: എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു "
english_title: "Highway road work "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79787/highway-road-work"
published_at: "2022-11-11T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e712d59a26_IMG-20221111-WA0082.jpg"
keywords: []
---

# ദേശീയപാത വികസനം: എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു 

> **Lead Summary:** ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കല്യാശേരി മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി എം. വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി. എടാട്ട്, പിലാത്തറ, കല്യാശ്ശേരി എന്നി സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി മണ്ഡലത്തിലെ എടാട്ട്, പിലാത്തറ, കല്യാശ്ശേരി എന്നി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.എടാട്ട് കോളേജ് സ്റ്റോപ്പിലെ അടിപ്പാത നിർമ്മിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതുമാണ്. എന്നാൽ അതിൽ നിന്നും പിൻമാറുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്ഈ തീരുമാനം മാറ്റണമെന്നും ആ വശ്യപ്പെട്ടു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പടെ 4500 ലധികം പേർ നിത്യേന ഉപയോഗിക്കുന്ന പ്രധാന ജംഗ്ഷനാണ് എടാട് ബസ് കാത്തിരിപ്പ് കേന്ദ്രം. കുഞ്ഞിമംഗലം ഏഴിമല, ഹനുമാരമ്പലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് സർവ്വീസും ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതിനോട് അനുബന്ധ റോഡിലൂടെയാണ് കടന്ന് പോകുന്നത്. അണ്ടർ പാസേജ് നിർമ്മിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതത്തിന് തടസമാകുന്നതോടൊപ്പം രൂക്ഷമായ ഗതാഗതക്കുരുക്ക്, അപകടങ്ങൾ ഉൾപ്പടെ ഉണ്ടാകുമെന്നും ഇത് പരിഹരിക്കുന്നതിന്അണ്ടർ പാസേജ് നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകതയും എം എൽ എ ബോധ്യപ്പെടുത്തി. പ്രധാന ടൗണായി വികസിച്ചു കൊണ്ടിരിക്കുന്ന പിലാത്തറയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാശ്ശേരി ഹയർ സെക്കൻറി സ്കൂൾ, ഇ കെ നായനാർ പോളിടെക്നിക്, വില്ലേജ് - പഞ്ചായത്ത് ഓഫീസുകൾ, കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പടെയുള്ള പ്രധാന കേന്ദ്രമായ കല്യാശ്ശേരിയിൽ അണ്ടർ പാസേഞ്ച് നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാശ്ശേരി വില്ലേജ് ഓഫീസ് മുതൽ മാങ്ങാട് പഴയ റജിസ്റ്റർ ഓഫീസ് റോഡ് വരെയുള്ള പഞ്ചായത്ത് റോഡിൽ നിന്നും ദേശീയ പാതയിലെ സർവ്വീസ് റോഡിൽ കയറുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് നിഷ സി, ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി പി രോഹിണി, മെമ്പർ ടിവി ഉണ്ണിക്കൃഷ്ണൻ, കുഞ്ഞിമംഗലം പഞ്ചായത്ത് അംഗങ്ങളായ ജിഷ ബേബി, കെ.മുരളീധരൻ, കെ.അശോകൻ,ടി ചന്ദ്രൻ, സി എം വേണുഗോപാലൻ, എം വി രാജിവൻ, കെ.സി തമ്പാൻ മാസ്റ്റർ, വി സി പ്രേമരാജൻ കെ.രാമചന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

## Article Content

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കല്യാശേരി മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി എം. വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി. എടാട്ട്, പിലാത്തറ, കല്യാശ്ശേരി എന്നി സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി മണ്ഡലത്തിലെ എടാട്ട്, പിലാത്തറ, കല്യാശ്ശേരി എന്നി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.എടാട്ട് കോളേജ് സ്റ്റോപ്പിലെ അടിപ്പാത നിർമ്മിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതുമാണ്. എന്നാൽ അതിൽ നിന്നും പിൻമാറുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്ഈ തീരുമാനം മാറ്റണമെന്നും ആ വശ്യപ്പെട്ടു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പടെ 4500 ലധികം പേർ നിത്യേന ഉപയോഗിക്കുന്ന പ്രധാന ജംഗ്ഷനാണ് എടാട് ബസ് കാത്തിരിപ്പ് കേന്ദ്രം. കുഞ്ഞിമംഗലം ഏഴിമല, ഹനുമാരമ്പലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് സർവ്വീസും ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതിനോട് അനുബന്ധ റോഡിലൂടെയാണ് കടന്ന് പോകുന്നത്. അണ്ടർ പാസേജ് നിർമ്മിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതത്തിന് തടസമാകുന്നതോടൊപ്പം രൂക്ഷമായ ഗതാഗതക്കുരുക്ക്, അപകടങ്ങൾ ഉൾപ്പടെ ഉണ്ടാകുമെന്നും ഇത് പരിഹരിക്കുന്നതിന്അണ്ടർ പാസേജ് നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകതയും എം എൽ എ ബോധ്യപ്പെടുത്തി. പ്രധാന ടൗണായി വികസിച്ചു കൊണ്ടിരിക്കുന്ന പിലാത്തറയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാശ്ശേരി ഹയർ സെക്കൻറി സ്കൂൾ, ഇ കെ നായനാർ പോളിടെക്നിക്, വില്ലേജ് - പഞ്ചായത്ത് ഓഫീസുകൾ, കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പടെയുള്ള പ്രധാന കേന്ദ്രമായ കല്യാശ്ശേരിയിൽ അണ്ടർ പാസേഞ്ച് നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാശ്ശേരി വില്ലേജ് ഓഫീസ് മുതൽ മാങ്ങാട് പഴയ റജിസ്റ്റർ ഓഫീസ് റോഡ് വരെയുള്ള പഞ്ചായത്ത് റോഡിൽ നിന്നും ദേശീയ പാതയിലെ സർവ്വീസ് റോഡിൽ കയറുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് നിഷ സി, ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി പി രോഹിണി, മെമ്പർ ടിവി ഉണ്ണിക്കൃഷ്ണൻ, കുഞ്ഞിമംഗലം പഞ്ചായത്ത് അംഗങ്ങളായ ജിഷ ബേബി, കെ.മുരളീധരൻ, കെ.അശോകൻ,ടി ചന്ദ്രൻ, സി എം വേണുഗോപാലൻ, എം വി രാജിവൻ, കെ.സി തമ്പാൻ മാസ്റ്റർ, വി സി പ്രേമരാജൻ കെ.രാമചന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79787/highway-road-work)