---
title: "കുട്ടികളുടെ കൈവിരലിൽ സ്റ്റീൽ മോതിരം കുടുങ്ങുന്നത് പതിവ്: രണ്ട് കുട്ടികളുടെ കയ്യിൽ കുടുങ്ങിയ മോതിരം തളിപ്പറമ്പ് അഗ്നിരക്ഷ സേന നീക്കം ചെയ്തു"
english_title: "thalipparamb fire and safety"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79775/thalipparamb-fire-and-safety"
published_at: "2022-11-11T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e60e9cf879_vac.jpg"
keywords: []
---

# കുട്ടികളുടെ കൈവിരലിൽ സ്റ്റീൽ മോതിരം കുടുങ്ങുന്നത് പതിവ്: രണ്ട് കുട്ടികളുടെ കയ്യിൽ കുടുങ്ങിയ മോതിരം തളിപ്പറമ്പ് അഗ്നിരക്ഷ സേന നീക്കം ചെയ്തു

> **Lead Summary:** കുട്ടികളുടെ കൈവിരലിൽ ഊരിയെടുക്കാൻ കഴിയാതെ കുടുങ്ങിയ സ്റ്റീൽ മോതിരം അഗ്നി രക്ഷാ സേന മുറിച്ച് നീക്കം ചെയ്തു. ഇന്നലെ വൈകുന്നേരം കരിമ്പത്തുള്ള അഞ്ച് വയസുകാരിയുടെ കൈയിൽ കുടുങ്ങിയ സ്റ്റീൽ മോതിരവും ഇന്ന് രാവിലെ പട്ടുവം കുഞ്ഞിമുറ്റത്തെ 13 കാരൻ്റെയും കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് അഗ്നി രക്ഷാ സേനാ ഓഫീസിൽ വെച്ച്മുറിച്ച് മാറ്റിയത്.വീട്ടുകാർ കുട്ടികളുമായി വാഹനത്തിൽ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിൽ എത്തുകയായിരുന്നു. സ്റ്റീൽ മോതിരം മുറിച്ച് മാറ്റിയതോടെ വേദനയിൽ കഴിഞ്ഞ കുട്ടികൾക്ക് ആശ്വാസമായി. സമീപ നാളുകളായി സ്റ്റീൽ മോതിരം കൈവിരലിൽകുടുങ്ങി അഗ്നി രക്ഷാ നിലയത്തിലെത്തുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. കുട്ടികൾക്ക് ഇത്തരം ലോഹ മോതിരങ്ങൾ വാങ്ങി നൽകുന്ന രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അഗ്നി രാക്ഷാസേന അധികൃതർ അറിയിക്കുന്നു.

## Article Content

കുട്ടികളുടെ കൈവിരലിൽ ഊരിയെടുക്കാൻ കഴിയാതെ കുടുങ്ങിയ സ്റ്റീൽ മോതിരം അഗ്നി രക്ഷാ സേന മുറിച്ച് നീക്കം ചെയ്തു. ഇന്നലെ വൈകുന്നേരം കരിമ്പത്തുള്ള അഞ്ച് വയസുകാരിയുടെ കൈയിൽ കുടുങ്ങിയ സ്റ്റീൽ മോതിരവും ഇന്ന് രാവിലെ പട്ടുവം കുഞ്ഞിമുറ്റത്തെ 13 കാരൻ്റെയും കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് അഗ്നി രക്ഷാ സേനാ ഓഫീസിൽ വെച്ച്മുറിച്ച് മാറ്റിയത്.വീട്ടുകാർ കുട്ടികളുമായി വാഹനത്തിൽ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിൽ എത്തുകയായിരുന്നു. സ്റ്റീൽ മോതിരം മുറിച്ച് മാറ്റിയതോടെ വേദനയിൽ കഴിഞ്ഞ കുട്ടികൾക്ക് ആശ്വാസമായി. സമീപ നാളുകളായി സ്റ്റീൽ മോതിരം കൈവിരലിൽകുടുങ്ങി അഗ്നി രക്ഷാ നിലയത്തിലെത്തുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. കുട്ടികൾക്ക് ഇത്തരം ലോഹ മോതിരങ്ങൾ വാങ്ങി നൽകുന്ന രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അഗ്നി രാക്ഷാസേന അധികൃതർ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79775/thalipparamb-fire-and-safety)