---
title: "നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് അപകടം: യുവാവ് രക്ഷപ്പെട്ടത് കാറിന്റെ ഗ്ലാസ് പൊളിച്ച്"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79774/car-accident"
published_at: "2022-11-11T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e5fccb31f9_news-card.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് അപകടം: യുവാവ് രക്ഷപ്പെട്ടത് കാറിന്റെ ഗ്ലാസ് പൊളിച്ച്

> **Lead Summary:** **പഴയങ്ങാടി: **നെരുവമ്പ്രം അതിയടം പാലോട്ട് കാവിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ വയലിലെക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് വളവിൽ വെച്ചാണ് അപകടമുണ്ടായത്. അതിയിടത്തെ മെക്കാനിക്കൽ എൻജിനീയറായ ആദിത്യൻ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. കാറിന്റെ ഗ്ലാസ് പൊളിച്ചാണ് പുറത്തു കടക്കാനായത്. പാലോട്ടുകാവ് റോഡ് റോഡ്ഇടുങ്ങിയതും , വീതി കുറവാണ് അപകടത്തിന് കാരണമായത്. റോഡിന് പാർശ്വഭിത്തിയും സംരക്ഷണ വേലി നിർമ്മിക്കണമെന്ന ആവശ്യത്തിന് നിർമ്മാണ സമയത്ത് തന്നെ ആവശ്യമുയർന്നെങ്കിലും അശാസത്രിയമായ റോഡ് നിർമ്മാണത്തിൽ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ നടന്നുവരുന്നത് എന്ന് നാട്ടുകാർ പറയുന്നു.

## Article Content

**പഴയങ്ങാടി: **നെരുവമ്പ്രം അതിയടം പാലോട്ട് കാവിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ വയലിലെക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് വളവിൽ വെച്ചാണ് അപകടമുണ്ടായത്. അതിയിടത്തെ മെക്കാനിക്കൽ എൻജിനീയറായ ആദിത്യൻ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. കാറിന്റെ ഗ്ലാസ് പൊളിച്ചാണ് പുറത്തു കടക്കാനായത്. പാലോട്ടുകാവ് റോഡ് റോഡ്ഇടുങ്ങിയതും , വീതി കുറവാണ് അപകടത്തിന് കാരണമായത്. റോഡിന് പാർശ്വഭിത്തിയും സംരക്ഷണ വേലി നിർമ്മിക്കണമെന്ന ആവശ്യത്തിന് നിർമ്മാണ സമയത്ത് തന്നെ ആവശ്യമുയർന്നെങ്കിലും അശാസത്രിയമായ റോഡ് നിർമ്മാണത്തിൽ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ നടന്നുവരുന്നത് എന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79774/car-accident)