---
title: "ഭിന്നശേഷിക്കാരുടെ അതിജീവനത്തിന് കൈത്താങ്ങായി ചപ്പാരപ്പടവ് എച്ച് എസ് എസ് എൻഎസ്എസ് യൂണിറ്റ്"
english_title: "chapparappadavu school nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79681/chapparappadavu-school-nss"
published_at: "2022-11-11T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636df0243050c_vac.jpg"
keywords: []
---

# ഭിന്നശേഷിക്കാരുടെ അതിജീവനത്തിന് കൈത്താങ്ങായി ചപ്പാരപ്പടവ് എച്ച് എസ് എസ് എൻഎസ്എസ് യൂണിറ്റ്

> **Lead Summary:** **ചപ്പാരപ്പടവ:** ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റിവ് കയറിന്റെയും എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരത്തിന്റെയും സഹകരണത്തോടെ വിപണന മേള നടത്തി. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടവരും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരുമായ ഭിന്ന ശേഷിക്കാരായ സഹോദരങ്ങൾക്ക് സി എസ് ടി ഫാദേഴ്സിന്റെ മേൽനോട്ടത്തിൽ പരിശീലനം നൽകി അവർ തന്നെ നിർമിച്ച സോപ്പ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനർ, സോപ്പുപൊടി, പേപ്പർ പേന, ഫിനോയിൽ ,വിവിധതരം അച്ചാറുകൾ തുടങ്ങിയവയാണ് മേളയിൽ ഉൾപ്പെടുത്തിയത്. ഭിന്നശേഷിക്കാരുടെ അതിജീവിതത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും പൂർണ്ണ പിന്തുണ നൽകിയതോടെ മേളയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. സ്‌കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി ഉത്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. ശശിധരൻ മാസ്റ്റർ കെ വി, ഫാദർ അദിൻ, സനീഷ് കെ, മുഹമ്മദ് അൻവർ കെ പി, മനീഷ എൻ എസ്, ബിജുൽ കെ, ലതീഷ് കെ പങ്കെടുത്തു.

## Article Content

**ചപ്പാരപ്പടവ:** ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റിവ് കയറിന്റെയും എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരത്തിന്റെയും സഹകരണത്തോടെ വിപണന മേള നടത്തി. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടവരും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരുമായ ഭിന്ന ശേഷിക്കാരായ സഹോദരങ്ങൾക്ക് സി എസ് ടി ഫാദേഴ്സിന്റെ മേൽനോട്ടത്തിൽ പരിശീലനം നൽകി അവർ തന്നെ നിർമിച്ച സോപ്പ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനർ, സോപ്പുപൊടി, പേപ്പർ പേന, ഫിനോയിൽ ,വിവിധതരം അച്ചാറുകൾ തുടങ്ങിയവയാണ് മേളയിൽ ഉൾപ്പെടുത്തിയത്. ഭിന്നശേഷിക്കാരുടെ അതിജീവിതത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും പൂർണ്ണ പിന്തുണ നൽകിയതോടെ മേളയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. സ്‌കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി ഉത്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. ശശിധരൻ മാസ്റ്റർ കെ വി, ഫാദർ അദിൻ, സനീഷ് കെ, മുഹമ്മദ് അൻവർ കെ പി, മനീഷ എൻ എസ്, ബിജുൽ കെ, ലതീഷ് കെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79681/chapparappadavu-school-nss)