---
title: "സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്: യൂത്ത് കോൺഗ്രസ് ആർടിഒ ഓഫീസ് ഉപരോധിച്ചു"
english_title: "protest in RTO office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79673/protest-in-rto-office"
published_at: "2022-11-11T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dea766d4af_news-card.jpg"
keywords: []
---

# സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്: യൂത്ത് കോൺഗ്രസ് ആർടിഒ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** കുറച്ചു ദിവസമായി തളിപ്പറമ്പ, പയ്യന്നൂർ, ആലക്കോട് മേഖലയിൽ നിലനിൽക്കുന്ന ബസ് മിന്നൽ പണിമുടക്കിനെതിരെ യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ. ടി. ഒ ഓഫീസ് ഉപരോധിച്ചു. ഓഫീസ് നടക്കളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ജോയിന്റ് ആർടിഒഉം, തളിപ്പറമ്പ പോലീസ് അധികൃതരുടെ സാനിധ്യത്തിൽ സമരത്തിന്റെ ആവശ്യം ചോദിച്ചറിയുകയും, നമ്മുടെ ആവശ്യം അറിയിക്കുകയും ചെയ്തു. നമ്മൾ മുന്നോട്ടു വെച്ചത് കണ്ണൂരിൽ കളക്ടർ വിളിച്ചു ചേർത്ത ബസ് ഓണേഴ്‌സിന്റെ യോഗത്തിൽ ബസ് ഓടുവാനുള്ള നടപടി സ്വീകരിക്കുവാനും, അഥവാ സമരം പരാജയപെട്ടാൽ ബദൽ സംവിധാനം ഉണ്ടാക്കി , പൊതു ജനങ്ങൾക്ക് ബസ് സൗകര്യം ഏർപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അധികാരികൾ അംഗീകരിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം തല്ക്കാലം അവസാനിപ്പിച്ചു. സമരത്തിന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ് , നിയോജക മണ്ഡലം ഭാരവാഹികളായ സിവി വരുൺ, കെവി സുരാഗ്,തളിപ്പറമ്പ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. അനീഷ് കുമാർ, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി സൈദാരകത്ത് ഇർഷാദ് എന്നിവർ നേതൃത്വം നൽകി

## Article Content

കുറച്ചു ദിവസമായി തളിപ്പറമ്പ, പയ്യന്നൂർ, ആലക്കോട് മേഖലയിൽ നിലനിൽക്കുന്ന ബസ് മിന്നൽ പണിമുടക്കിനെതിരെ യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ. ടി. ഒ ഓഫീസ് ഉപരോധിച്ചു. ഓഫീസ് നടക്കളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ജോയിന്റ് ആർടിഒഉം, തളിപ്പറമ്പ പോലീസ് അധികൃതരുടെ സാനിധ്യത്തിൽ സമരത്തിന്റെ ആവശ്യം ചോദിച്ചറിയുകയും, നമ്മുടെ ആവശ്യം അറിയിക്കുകയും ചെയ്തു. നമ്മൾ മുന്നോട്ടു വെച്ചത് കണ്ണൂരിൽ കളക്ടർ വിളിച്ചു ചേർത്ത ബസ് ഓണേഴ്‌സിന്റെ യോഗത്തിൽ ബസ് ഓടുവാനുള്ള നടപടി സ്വീകരിക്കുവാനും, അഥവാ സമരം പരാജയപെട്ടാൽ ബദൽ സംവിധാനം ഉണ്ടാക്കി , പൊതു ജനങ്ങൾക്ക് ബസ് സൗകര്യം ഏർപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അധികാരികൾ അംഗീകരിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം തല്ക്കാലം അവസാനിപ്പിച്ചു. സമരത്തിന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ് , നിയോജക മണ്ഡലം ഭാരവാഹികളായ സിവി വരുൺ, കെവി സുരാഗ്,തളിപ്പറമ്പ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. അനീഷ് കുമാർ, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി സൈദാരകത്ത് ഇർഷാദ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79673/protest-in-rto-office)